ഇസ്ലാഹി ഐക്യ സമ്മേളനം നാളെ
text_fieldsമസ്കത്ത്: ‘മതം, മാനവികത, പ്രബോധനം’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഒമാന്‍ സംഘടിപ്പിക്കുന്ന ഇസ്ലാഹി ഐക്യ സമ്മേളനം വെള്ളിയാഴ്ച രാത്രി 8.15ന് റൂവി അല്‍മസാ ഹാളില്‍ നടക്കും.
കെ.എന്‍.എം. സംസ്ഥാന പ്രസിഡന്‍റ് ടി.പി.അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി പ്രമേയവിശദീകരണം നടത്തും. ദാറുദ്ദഅ്വ രജിസ്ട്രേഷന്‍ ഉദ്ഘാടനവും സമ്മേളനത്തില്‍ നടക്കും.
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റ് മുഹമ്മദ് അഷ്റഫ് ഷാഹി അധ്യക്ഷത വഹിക്കും. അബ്ദുല്‍ ഖാദര്‍ കാസര്‍കോട്, മെഹ്ബൂബ് സാഹിബ്, അബൂബക്കര്‍ പൊന്നാനി, ഹുസൈന്‍ മാസ്റ്റര്‍, അബ്ദുറസാഖ് ലുലു, നൗഷാദ് മരിക്കാര്‍, സിറാജ്, സഈദ് അരീക്കോട് എന്നിവര്‍ പ്രസീഡിയം അലങ്കരിക്കും. ഗള്‍ഫാര്‍ മുഹമ്മദലി മുഖ്യാതിഥിയായിരിക്കും.
അബ്ദുല്ലത്തീഫ് ഉപ്പള (എം.ഡി. ബദര്‍ അത്സമ ഹോസ്പിറ്റല്‍), നജീബ് (മലബാര്‍ ഗോള്‍ഡ്്), ടീജാന്‍ അമീര്‍ ബാബു, അബ്ദുല്‍ മജീദ് (എം.ഡി. ടീജാന്‍ ഗ്രൂപ് ഓഫ് കമ്പനീസ്), റഷീദ് ഹാജി (എം.ഡി. ജൂബിലി എന്‍ജിനീയറിങ്), എന്‍ജിനീയര്‍ അബ്ദുല്‍മജീദ് (എം.ഡി. ജബല്‍ ഹീദ്), എന്‍ജിനീയര്‍ ഹസൈനാര്‍ ഹാജി, നാസര്‍ (എം.ഡി. കറാമ ഹൈപ്പര്‍ മാര്‍ക്കറ്റ്), ശിഹാബുദ്ദീന്‍ (എം.ഡി. അല്‍അസീം ഹൈപ്പര്‍മാര്‍ക്കറ്റ്) എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
മസ്കത്തിലെ വിവിധ സംഘടന പ്രതിനിധികളായ പി.എ.വി അബൂബക്കര്‍ ഹാജി (കെ.എം.സി.സി), സിദ്ദീഖ് ഹസ്സന്‍ (ഒ.ഐ.സി.സി), മുനീര്‍ വരന്തരപ്പിള്ളി (കെ.ഐ.എ), ഉമ്മര്‍ സ്വാഹിബ് (ഇസ്ലാമിക് സെന്‍റര്‍), ഹുസൈന്‍ മദീനി, ഹാഷിം അംഗടിമുകള്‍, മുനീര്‍ എടവണ്ണ, അക്ബര്‍ സ്വാദിഖ്, ജരീര്‍ പാലത്ത്, മുജീബ് കടലുണ്ടി എന്നിവരും സംസാരിക്കും.
ഖുര്‍ആന്‍ വസന്തമാണ് എന്ന വിഷയത്തില്‍ ഷെമീര്‍ ചെന്ത്രാപ്പിന്നിയുടെ പ്രഭാഷണവും ഉണ്ടാകും.
വൈകുന്നേരം നാലിന് ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററിന്‍െറ പുതിയ ഓഫിസ് ഉദ്ഘാടനവും പ്രവര്‍ത്തക കണ്‍വെന്‍ഷനും സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നതാണ്. ഇന്ന് രാത്രി 10.30ന് സലാല കെ.എം.സി.സി ഹാളിലും ഇസ്ലാഹി ഐക്യസമ്മേളനം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.