Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്കത്ത്...

മസ്കത്ത് മഹോത്സവത്തിന് ഇന്ന് കൊടിയിറങ്ങും

text_fields
bookmark_border
മസ്കത്ത് മഹോത്സവത്തിന് ഇന്ന് കൊടിയിറങ്ങും
cancel

മസ്കത്ത്: കഴിഞ്ഞ മാസം 19 ന് ആരംഭിച്ച ഒമാനിലെ ഏറ്റവും വലിയ ഉത്സവമായ മസ്കത്ത് മഹോത്സവത്തിന് ഇന്ന് കൊടി ഇറങ്ങും. മഴയും കാറ്റും കൊടും തണുപ്പും ഉത്സവത്തിന്‍െറ നിറം കെടുത്തിയെങ്കിലും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് മലയാളികളടക്കം ആയിരങ്ങള്‍ ഫെസ്റ്റിവലിനത്തെിയിരുന്നു. 
ഫെസ്റ്റിവലിന്‍െറ അവസാന ദിവസങ്ങളിലാണ് കൂടുതല്‍ പേര്‍ ഉത്സവ നഗരിയിലേക്ക് ഒഴുകിയത്തെിയത്. മറ്റ് ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നും ഫെസ്റ്റിവലില്‍ സന്ദര്‍ശകര്‍ എത്തിയിരുന്നു. മസ്കത്ത് ഫെസ്റ്റിവലിന്‍െറ ഭാഗമായ ടൂര്‍ ഓഫ് ഒമാന്‍ സൈക്കിളോട്ട മത്സരം ഈ മാസം 14ന് സവാദി  ബീച്ചില്‍നിന്ന് ആരംഭിക്കും. അല്‍ അമിറാത്ത് പാര്‍ക്, നസീം ഗാര്‍ഡന്‍ എന്നിവയായിരുന്നു  ഉത്സവത്തിന്‍െറ പ്രധാന വേദികള്‍. അതോടൊപ്പം, കാര്‍ ഷോ അടക്കമുള്ള ഇനങ്ങള്‍ക്ക് ഒമാന്‍ ഓട്ടോമൊബൈല്‍ ക്ളബും വേദിയായി. നസീം ഗാര്‍ഡനും അല്‍ അമിറാത്ത് പാര്‍ക്കുമാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചത്. ഇരു വേദികളിലും  ദിവസവും രാത്രി എട്ടിന് വെടിക്കെട്ടുമുണ്ടായിരുന്നു. വെടിക്കെട്ട് കാണാനാണ് ഏറ്റവും കൂടുതല്‍ പേര്‍ ഒത്തുകൂടിയിരുന്നത്. വാണിജ്യ പ്രദര്‍ശനം, ഇലക്ട്രിക് ഗെയിം, ഫൈന്‍ ആര്‍ട്സ്, മെയിന്‍ തിയറ്റര്‍, പരമ്പരാഗത ഗ്രാമം, കലാപ്രകടന വേദി, കലാ സാംസ്കാരിക മേഖല തുടങ്ങിയവയാണ് അല്‍ അമിറാത്ത് പാര്‍ക്കില്‍ പ്രധാനമായും സന്ദര്‍ശകരെ ആകര്‍ഷിച്ചത്. അല്‍ അമിറാത്ത് പാര്‍ക്കിലെ തീജ്വാല പ്രകടനവും നിരവധി പേരെ ആകര്‍ഷിച്ചിരുന്നു. റഷ്യയില്‍നിന്നുള്ള കലാകാരന്മാരാണ് ഈ അഭ്യാസ പ്രകടനം അവതരിപ്പിച്ചത്. കുട്ടികള്‍ക്കായി നിരവധി വിനോദ സംവിധാനങ്ങളും അമിറാത്ത് പാര്‍ക്കിലുണ്ടായിരുന്നു. 
ഒമാന്‍െറ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന പൈതൃക ഗ്രാമം വിദേശ സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവമായി. ഒമാന്‍െറ പരമ്പരാഗത കൈത്തൊഴിലുകളും പുരാതന കാര്‍ഷിക രീതികളും പുതിയ തലമുറക്ക് പകര്‍ന്നുനല്‍കുന്ന കാഴ്ചകളായിരുന്നു ഇവിടെ ഒരുക്കിയിരുന്നത്. പരമ്പരാഗത സൂഖ്, കഴുതപ്പുറത്തും ഒട്ടകപുറത്തുമുള്ള യാത്രകള്‍, പരമ്പരാഗത നൃത്ത സംഗീത പരിപാടികള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് പൈതൃക ഗ്രാമത്തില്‍ ഉണ്ടായിരുന്നത്. 
പ്രത്യേകം സജ്ജമാക്കിയ മഴക്കാടുകളാണ് നസീം ഗാര്‍ഡനില്‍ കാഴ്ചക്കാരെ ഏറെ  ആകര്‍ഷിച്ചിരുന്നത്.  ചെമ്പു മലകളും ഊഷര ഭൂമികളും നിറഞ്ഞ ഒമാനിലെ ഭൂപ്രകൃതിയില്‍നിന്ന് വ്യത്യസ്തമായി  കാടും കാട്ടുമരങ്ങളും കാട്ടുജീവികളും നിറഞ്ഞ  മഴക്കാടുകളാണ് ഒരുക്കിയത്. ഇവിടെ കാഴ്ചക്കാരെ എതിരേല്‍ക്കാന്‍ മുയലും താറാവുകളുമടക്കമുള്ള നിരവധി കാട്ടുജീവികളെയും സജ്ജമാക്കിയിരുന്നു. കൊച്ചു തടാകങ്ങളും മത്സ്യങ്ങളുമടക്കം ഒരു കൊച്ചു വനത്തിന് വേണ്ടതെല്ലാം ഈ മഴക്കാടുകളില്‍ സജ്ജമാക്കിയിരുന്നു. നസീം ഗാര്‍ഡനിലെ വാണിജ്യ പ്രദര്‍ശനവും നിരവധി പേരെ ആകര്‍ഷിച്ചു.  വിവിധ രാജ്യങ്ങളില്‍നിന്നുള്ള കമ്പനികളുടെ വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും സ്റ്റാളുകളും നസീം ഗാര്‍ഡന്‍െറ പ്രത്യേകതയാണ്. ഓപണ്‍ തിയറ്റര്‍, കുട്ടികളുടെ തിയറ്റര്‍, വിനോദ കലാകേന്ദ്രം, നാടോടി നൃത്ത കേന്ദ്രം എന്നിവയും നസീം ഗാര്‍ഡനിലെ മുഖ്യ ആകര്‍ഷണമായിരുന്നു. നാടോടിനൃത്ത വേദിയില്‍ ഒമാന്‍ പരമ്പരാഗത നൃത്തങ്ങളും പരമ്പരാഗത കലകളും അരങ്ങേറിയിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി ഒമാനില്‍ അനുഭവപ്പെടുന്ന പ്രതികൂല കാലാവസ്ഥ മസ്കത്ത് ഫെസ്റ്റിവലിനെ പ്രതികൂലമായി ബാധിച്ചിരുന്നു. മഴയും കാറ്റും നിമിത്തം ഒരു ദിവസം ഉത്സവ പരിപാടികള്‍ നിര്‍ത്തിവെക്കേണ്ടിവരുകയും ചെയ്തു. മഴയുള്ള ദിവസങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നതും ഫെസ്റ്റിവലില്‍ തിരക്ക് കുറയാന്‍ കാരണമായി. ഏറ്റവും കൂടുതല്‍ സന്ദര്‍ശകരത്തെുന്ന വാരാന്ത്യത്തിലായിരുന്നു മഴയും കാറ്റും അനുഭവപ്പെട്ടത്. മഴയെ തുടര്‍ന്ന് ഒമാനില്‍ കൊടുംതണുപ്പ് അനുഭവപ്പെടുന്നതും സന്ദര്‍ശകര്‍ കുറയാന്‍ കാരണമായതായി വേദികളിലെ വ്യാപാരികള്‍ പറയുന്നു. എന്നാലുംഏ അവസാന ദിവസങ്ങളില്‍ നിരവധി പേര്‍ എത്തിയിരുന്നു. ഇന്ന് ഇരു വേദികളിലും വന്‍ സന്ദര്‍ശക പ്രവാഹമാണ് പ്രതീക്ഷിക്കുന്നതെന്ന് ഉത്സവവേദികളിലെ വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story