സമാധാനത്തിന്‍െറ സന്ദേശവുമായി ഒരു സൈക്കിള്‍ യാത്ര
text_fieldsമസ്കത്ത്: സമാധാനത്തിന്‍െറ സന്ദേശവുമായി തന്‍െറ സൈക്കിളില്‍ ലോകം ചുറ്റുകയാണ് നേപ്പാള്‍ സ്വദേശിയായ ലോകബന്ധു കര്‍ക്കി. 2004ല്‍ ആരംഭിച്ച യാത്രയില്‍ ഇതുവരെ 136 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. അടുത്ത 11 മാസത്തിനുള്ളില്‍ അവശേഷിക്കുന്ന 17 രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കുകയാണ് ലക്ഷ്യം. ലാറ്റിന്‍ അമേരിക്ക, മൊറോക്കോ, തുനീഷ്യ, അല്‍ജീരിയ, ലിബിയ, റഷ്യ, യുക്രെയ്ന്‍, സോമാലിയ, ആസ്ട്രേലിയ, ഫിജി, ന്യൂസിലന്‍ഡ് തുടങ്ങിയവയാണ് അവശേഷിക്കുന്ന രാജ്യങ്ങള്‍. ഫെബ്രുവരി രണ്ടിനാണ് ഇദ്ദേഹം ഒമാനിലത്തെിയത്. ഏതാനും ദിവസങ്ങള്‍ കൂടി കര്‍ക്കി ഒമാനിലുണ്ടാകും.
യു.എന്നിന്‍െറയും നേപ്പാള്‍ സര്‍ക്കാറിന്‍െറയും പിന്തുണ തന്‍െറ യജ്ഞത്തിന് സഹായകരമായതായി ഇദ്ദേഹം പറയുന്നു. ചെല്ലുന്ന നാടുകളിലെല്ലാം ജനങ്ങള്‍ നിറഞ്ഞ പിന്തുണയാണ് നല്‍കുന്നത്. സൗത്ത് ആഫ്രിക്കയില്‍ നെല്‍സണ്‍ മണ്ടേലയെയും ഘാനയില്‍വെച്ച് കോഫി അന്നാനെയും ബ്രൂണെ, മലേഷ്യന്‍ സുല്‍ത്താന്മാരെയും കംബോഡിയ രാജാവിനെയുമെല്ലാം യാത്രക്കിടെ ഇദ്ദേഹം സന്ദര്‍ശിച്ചു.
മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കര്‍ക്കി യാത്രയാരംഭിക്കുന്നത്. രണ്ടുപേര്‍ മരണപ്പെടുകയായിരുന്നു. ഒരാള്‍ ബംഗ്ളാദേശില്‍വെച്ച് മലേറിയ പിടിപെട്ടും മറ്റൊരാള്‍ കംബോഡിയയില്‍ പര്‍വതത്തിനുമുകളില്‍നിന്ന് വീണുമാണ് മരിച്ചത്. തുടര്‍ച്ചയായ അപകടംകാരണം മൂന്നാമന്‍ യാത്രയില്‍നിന്ന് പിന്മാറി. സ്വന്തം സ്ഥലം വിറ്റ 5000 യു.എസ് ഡോളര്‍ കൊണ്ടാണ് ഈ യാത്രയാരംഭിച്ചത്. 12 വര്‍ഷം മുമ്പ് ആരംഭിച്ച യാത്രക്കിടയില്‍ രണ്ടുവര്‍ഷം മാത്രമേ നേപ്പാളില്‍ തിരിച്ചുപോയിട്ടുള്ളൂ. ലോകത്തിലെ വിവിധ രാഷ്ട്രങ്ങളിലെ അസമാധാനത്തിന്‍െറ കാഴ്ചകള്‍ താന്‍ നേരില്‍കണ്ടതായി ഇദ്ദേഹം പറയുന്നു. നേപ്പാളിന്‍െറ മുക്കുമൂലകളിലും ഇദ്ദേഹം ഈ സന്ദേശവുമായി യാത്ര ചെയ്തിട്ടുണ്ട്.
ഇരട്ട ബിരുദധാരിയായ ഇദ്ദേഹം കുറച്ചുനാള്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു. സഹോദരന്മാരും സഹോദരികളുമായി 14 അംഗങ്ങളുള്ള കുടുംബത്തിലെ അംഗമാണ്. മാതാവ് ചെറുപ്പത്തിലേ മരിച്ചു.
വിവിധ രാജ്യങ്ങളില്‍ കണ്ടുമുട്ടുന്ന നേപ്പാളി, ഇന്ത്യന്‍ സുഹൃത്തുക്കളുടെ താമസസ്ഥലങ്ങളിലും വഴിയോരങ്ങളിലും പാലത്തിന്‍െറ ചുവട്ടിലുമെല്ലാമാണ് യാത്രക്കിടെ ഇദ്ദേഹം താമസിക്കുന്നത്. ചിലിയിലെ ഇന്ത്യന്‍ അംബാസഡര്‍ 2009ല്‍ നല്‍കിയ ഇന്ത്യന്‍ പതാക ഇന്നും അദ്ദേഹം സൈക്കിളില്‍ കൊണ്ടുനടക്കുന്നു. ഒന്നര ദശലക്ഷം ആളുകള്‍ക്ക് ഇതുവരെ തന്‍െറ യാത്രയുടെ സന്ദേശമത്തെിച്ചുനല്‍കാന്‍ കഴിഞ്ഞതായി ഇദ്ദേഹം പറയുന്നു. സമാധാനവും മനുഷ്യത്വവുമുള്ള ലോകത്തിനായി സൈക്കിള്‍ യജ്ഞം നടത്തുന്ന ഇദ്ദേഹത്തിന്‍െറ സ്വപ്നം കൊള്ളയും കൊള്ളിവെപ്പുമില്ലാത്ത, ജാതിയുടെ പേരിലും ദേശത്തിന്‍െറ പേരിലും യുദ്ധംചെയ്യാത്ത ലോകമാണ്. ഒമാനില്‍ കണ്ടുമുട്ടുന്നവരെല്ലാം യാത്രക്ക് പിന്തുണ വാഗ്ദാനം ചെയ്തതായി കര്‍ക്കി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
