Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാലയില്‍ മലയാളികളുടെ...

സലാലയില്‍ മലയാളികളുടെ മരണം: ബന്ധുക്കളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദാന്വേഷണം വേണമെന്ന് ബിസിനസ് പങ്കാളി

text_fields
bookmark_border

മസ്കത്ത്: സലാലയില്‍ മരിച്ചനിലയില്‍ കണ്ടത്തെിയ മൂവാറ്റുപുഴ സ്വദേശികളുടെ നാട്ടിലെ ബന്ധുക്കളെ ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വിശദാന്വേഷണം വേണമെന്ന് സലാലയിലെ ബിസിനസ് പങ്കാളി കരീം ആവശ്യപ്പെട്ടു. 
ഇവരുടെ മരണവുമായും ഭീഷണിപ്പെടുത്തിയ സംഭവവുമായും തന്നെ ബന്ധപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. 
വിശദമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് തനിക്കും കുടുംബത്തിനും നാട്ടില്‍ സമാധാനത്തോടെ ജീവിക്കാനുള്ള അവസരമുണ്ടാക്കണമെന്നുകാട്ടി മൂവാറ്റുപുഴ സ്വദേശികൂടിയായ കരീം എറണാകുളം റൂറല്‍ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. 
മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദിന്‍െറയും നജീബിന്‍െറയും മരണവുമായി തന്നെ ബന്ധപ്പെടുത്താനാണ് ശ്രമമെന്ന് കരീം ഇ-മെയിലില്‍ അയച്ച പരാതിയില്‍ പറയുന്നു. 
ഇപ്പോള്‍ കോഴിക്കോട് താമസിക്കുന്ന കരീമുംകൂടി പങ്കാളിയായി തുംറൈത്തില്‍ ക്രഷര്‍ യൂനിറ്റ് തുടങ്ങുന്നതിന്‍െറ ഭാഗമായി സലാലയിലത്തെിയ ഇവരെ ജനുവരി 22നാണ് ദാരീസില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. 
മരണം ദുരൂഹതയുണര്‍ത്തുന്നതാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മരിച്ചവരുടെ ഭാര്യമാര്‍ ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിരുന്നു. 
ഇതിന് പിന്നാലെ കഴിഞ്ഞ 27ന് നമ്പര്‍പ്ളേറ്റ് ഇല്ലാത്ത വാഹനത്തില്‍ മുഹമ്മദിന്‍െറ വീട്ടിലത്തെിയവര്‍ സഹോദരിയെയും സഹോദര ഭാര്യയെയും ഭീഷണിപ്പെടുത്തിയതായാണ് പറയപ്പെടുന്നത്. 
ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ചില പത്രങ്ങളില്‍ വന്ന (മാധ്യമത്തില്‍ അല്ല) വാര്‍ത്തയിലാണ് തന്‍െറ പേര് പരാമര്‍ശിക്കുന്നതെന്ന് കരീം പരാതിയില്‍ പറയുന്നു. നാട്ടിലേക്ക് പോകുന്നതിനായി ഡിസംബര്‍ 21ന് എടുത്ത ടിക്കറ്റ് 23ലേക്ക് മാറ്റിയത് തന്‍െറ അടുത്ത ബന്ധു വാട്ട്സ്ആപ് സന്ദേശമയച്ചിട്ടാണെന്ന ആരോപണവും ശരിയല്ല. മരിച്ച നജീബിന്‍െറ നിര്‍ദേശപ്രകാരമാണ് തന്‍െറ മകന്‍ ഫോണില്‍നിന്ന് ഇതുസംബന്ധിച്ച സന്ദേശം അയച്ചത്. സന്ദേശം അയച്ചശേഷമുള്ള ദിവസങ്ങളില്‍ മുഹമ്മദ് മൂവാറ്റുപുഴ പായിപ്ര കവലയിലെ ട്രാവല്‍സില്‍ വിളിച്ച് ടിക്കറ്റ് ഉറപ്പുവരുത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തതാണ്. 
സംഭവം സംബന്ധിച്ച് ഒമാന്‍ പൊലീസിലെ സി.ഐ.ഡി വിഭാഗം അന്വേഷണം നടത്തിവരുകയാണ്. പൊലീസ് തന്‍െറയും മകന്‍െറയും സ്പോണ്‍സറുടെയും മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 
അന്വേഷണ റിപ്പോര്‍ട്ട് വരും മുമ്പേ മുഹമ്മദിന്‍െറ ബന്ധുക്കള്‍ കൊലപാതകി എന്ന് ആരോപിച്ച് മോശമായി പ്രചാരണം നടത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുകയാണെന്നും ഈ സാഹചര്യം ഒഴിവാക്കാന്‍ നടപടി വേണമെന്നും കാട്ടിയാണ് പരാതി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story