Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജ​യി​ലി​ല​ട​ച്ച...

ജ​യി​ലി​ല​ട​ച്ച മ​ല​യാ​ളി​ക്ക്​ മോ​ച​നം

text_fields
bookmark_border
ജ​യി​ലി​ല​ട​ച്ച മ​ല​യാ​ളി​ക്ക്​ മോ​ച​നം
cancel
മ​സ്​​ക​ത്ത്​: ചെ​ക്ക്​, കോ​ട​തി​യ​ല​ക്ഷ്യ കേ​സ്​ അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ ജ​യി​ലി​ലാ​യി​രു​ന്ന മ​ല​യാ​ളി​ക്ക്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന്​ മോ​ച​നം. ജ​യി​ൽ​മോ​ചി​ത​നാ​യ പാ​ല​ക്കാ​ട്​ സ്വ​ദേ​ശി അ​ബ്ബാ​സി​നെ ആ​ഴ്​​ച​ക​ൾ​ക്ക്​ മു​മ്പ്​ നാ​ട്ടി​ലെ​ത്തി​ച്ചെ​ങ്കി​ലും നി​യ​മ​ക്കു​രു​ക്കി​ൽ​പെ​ട്ട ഭാ​ര്യ​യും മൂ​ന്നു​ മ​ക്ക​ളും ചെ​റു​മ​ക​നും അ​ട​ങ്ങി​യ കു​ടും​ബം​കൂ​ടി വ്യാ​ഴാ​ഴ്​​ച നാ​ട​ണ​ഞ്ഞ​തോ​ടെ​യാ​ണ്​ മ​സ്​​ക​ത്തി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ  ശ്വാ​സം നേ​രെ വീ​ണ​ത്.  
നാ​ട​ണ​യ​ൽ അ​സാ​ധ്യ​മെ​ന്ന്​​  ക​രു​തി​യി​രു​ന്ന കു​ടും​ബ​ത്തെ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ല​യ​ക്കാ​നാ​യ​തി​​െൻറ ആ​ശ്വാ​സ​ത്തി​ലാ​ണ്​ ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ്​ സ്വ​ദേ​ശി സ​ക​രി​യ്യ​യും കൂ​ട്ടു​കാ​രും. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി കേ​സി​​െൻറ പി​ന്നാ​ലെ​യാ​യി​രു​ന്നു ത​ങ്ങ​ളെ​ന്ന്​ സ​ക​രി​യ പ​റ​യു​ന്നു. 
ഒ​മാ​നി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചി​രു​ന്ന അ​ബ്ബാ​സ്​ വി​വി​ധ ത​രം ബി​സി​ന​സും വി​സ​ക്ക​ച്ച​വ​ട​വും ഫ്ലാ​റ്റു​ക​ൾ മ​റി​ച്ച്​ വി​ൽ​ക്കു​ന്ന ഇ​ട​പാ​ടു​ക​ളും ന​ട​ത്തി​യാ​ണ്​  ക​ട​ക്കെ​ണി​യി​ൽ പെ​ട്ട​ത്. നി​ര​വ​ധി കേ​സു​ക​ളി​ൽ അ​ക​പ്പെ​ട്ട്​ ഒ​മ്പ​ത്​ മാ​സം മു​മ്പ്​ അ​ബ്ബാ​സി​നെ സ​മാ​ഇൗ​ൽ ജ​യി​ലി​ൽ അ​ട​ച്ച​തോ​ടെ​യാ​ണ്​ കു​ടും​ബ​ത്തി​​െൻറ ദു​രി​ത​ത്തി​ന്​ തു​ട​ക്ക​മാ​യ​ത്. നേ​ര​ത്തേ  സാ​മ്പ​ത്തി​ക ഇ​ട​പാ​ട്​ കേ​സി​ൽ ജ​യി​ലി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​​െൻറ മേ​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി മു​ങ്ങി​യ​ത​ട​ക്കം കേ​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. 
അ​ബ്ബാ​സ്​ ജ​യി​ലി​ൽ ​പോ​യ​തോ​ടെ മ​ബേ​ല​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഭാ​ര്യ​യും 21 ഉം 18 ​ഉം വ​യ​സ്സു​ള്ള പെ​ൺ​മ​ക്ക​ളും 15 വ​യ​സ്സു​ള്ള മ​ക​നും മൂ​ത്ത മ​ക​ളു​ടെ മ​ക​നും അ​ട​ങ്ങി​യ കു​ടും​ബം അ​നാ​ഥ​മാ​യി. താ​മ​സ​യി​ട​ത്തി​​െൻറ വാ​ട​ക ന​ൽ​കാ​ൻ ക​ഴി​യാ​തെ​വ​ന്ന​തോ​ടെ കെ​ട്ടി​ട ഉ​ട​മ വ​ന്ന്​ പ്ര​ശ്​​ന​മു​ണ്ടാ​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ്​  സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ടു​ന്ന​ത്. 
കു​ടും​ബ​ത്തി​​െൻറ സ​ങ്ക​ട​ക​ഥ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ കെ​ട്ടി​ട ഉ​ട​മ​യാ​യ സ്വ​ദേ​ശി​യു​ടെ  മ​ു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച​തോ​ടെ വാ​ട​ക ഒ​ഴി​വാ​ക്കി​ക്കൊ​ടു​ക്കാ​മെ​ന്നും വെ​ള്ള, വൈ​ദ്യു​തി ചാ​ർ​ജു​ക​ൾ അ​ട​ക്ക​ണ​മെ​ന്നും ഉ​ട​മ ആ​വ​ശ്യ​പ്പെ​ട്ടു. 
സ​ക​രി​യ്യ മു​ൻ​ൈ​ക​യെ​ടു​ത്ത്​ മ​ബേ​ല കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ 265 റി​യാ​ൽ അ​ട​ച്ച​തോ​ടെ കു​ടും​ബ​ത്തെ മാ​ത്രം നാ​ട്ടി​ല​യ​ക്കാ​നാ​ണ്​ സാ​മൂ​ഹി​ക ​പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ, അ​ബ്ബാ​സ്​ ഇ​ല്ലാ​തെ ത​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​ല്ലെ​ന്നും ത​ങ്ങ​ൾ ഒ​മാ​നി​ൽ ത​ന്നെ മ​രി​ക്കാ​നാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന​തും പ​റ​ഞ്ഞ​തോ​ടെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യി.
നി​ര​ന്ത​ര പ​രി​ശ്ര​മ​ത്തി​​െൻറ ഫ​ല​മാ​യി ര​ണ്ടു​ കേ​സ​ു​ക​ൾ പി​ൻ​വ​ലി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തോ​ടെ ര​ണ്ടു മാ​സം മു​മ്പ്​ അ​ബ്ബാ​സി​നെ അ​ൽ​ഖൂ​ദ്​ ജ​യി​ലി​ലേ​ക്ക്​ മാ​റ്റാ​ൻ ക​ഴി​ഞ്ഞു. വാ​റ​ണ്ടു​ക​ളും നാ​ലു​വ​ർ​ഷം മു​മ്പ്​ 11,000 റി​യാ​ൽ ന​ൽ​കാ​നു​ള്ള കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി മു​ങ്ങി​യ കേ​സി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച കേ​സും അ​പ്പോ​ഴും നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. 
11,000 റി​യാ​ൽ ന​ൽ​കാ​നു​ള്ള കേ​സി​ൽ പ​രാ​തി​ക്കാ​ര​നാ​യ സ്വ​ദേ​ശി​യെ നി​ര​വ​ധി ത​വ​ണ കാ​ണു​ക​യും ​ചെ​യ്​​ത​തോ​ടെ നാ​ലാ​യി​രം റി​യാ​ലി​ന്​  കേ​സ്​ പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​യ​ത്​ വ​ൻ അ​നു​ഗ്ര​ഹ​മാ​യി. പ്ര​തി​മാ​സം 100 റി​യാ​ൽ എ​ന്ന തോ​തി​ൽ  സ​ക​രി​യ്യ​യു​ടെ 40 ചെ​ക്കു​ക​ൾ ന​ൽ​കി​യാ​ണ്​ പ്ര​ശ്​​നം പ​രി​ഹ​രി​ച്ച​ത്. 
കേ​സ്​ ഒ​ത്തു​തീ​ർ​പ്പാ​യ​തോ​ടെ അ​സൈ​ബ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി​യ അ​ബ്ബാ​സി​ന്​​ ടി​ക്ക​റ്റു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യെ​ങ്കി​ലും മ​റ്റു കേ​സു​ക​ൾ നി​മി​ത്തം മൂ​ന്നു ത​വ​ണ യാ​ത്ര മാ​റ്റി​വെ​ക്കേ​ണ്ടി​വ​ന്നു. 
ഒ​രു മാ​സം മു​മ്പ്​ അ​ബ്ബാ​സ്​ നാ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ളാ​യി റ​സി​ഡ​ൻ​റ്​ കാ​ർ​ഡും വി​സ​യും പു​തു​ക്കാ​ത്ത​തി​​െൻറ പേ​രി​ലു​ള്ള ഭീ​മ​മാ​യ ഫൈ​ൻ കാ​ര​ണം കു​ടും​ബ​ത്തി​ന്​ നാ​ട്ടി​ൽ പോ​വാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇൗ ​ഇ​ന​ത്തി​ൽ 4900 റി​യാ​ലാ​ണ്​ ഫൈ​ൻ ന​ൽ​േ​ക​ണ്ടി​യി​രു​ന്ന​ത്. 
മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ എ​മ്പ​സി​യി​ലെ ഒാ​പ​ൺ ഫോ​റ​ത്തി​ൽ പ്ര​ശ്​​നം ഉ​ന്ന​യി​ച്ച​തി​നെ തു​ട​ർ​ന്നു​ള്ള ഇ​ട​പെ​ട​ലി​​െൻറ ഫ​ല​മാ​യി ഫൈ​ൻ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തോ​ടെ പ്ര​ശ്​​നം പ​രി​ഹാ​ര​ത്തി​ലേ​ക്ക്​ നീ​ങ്ങി. എ​ന്നാ​ൽ,  കു​ടു​ബ​ത്തി​​െൻറ പാ​സ്​​പോ​ർ​ട്ട്​ പ​ണ​യ​ത്തി​ലാ​യ​ത്​ മ​ട​ക്ക്​ യാ​ത്ര​ക്ക്​ വീ​ണ്ടും വി​ല​ങ്ങു​ത​ടി​യാ​യി. ഭാ​ര്യ​യ​ട​ക്കം അ​ഞ്ചു​പേ​രു​ടെ പാ​സ്​​പോ​ർ​ട്ട്​ ആ​റാ​യി​രം റി​യാ​ലി​ന്​ അ​ബ്ബാ​സ്​ നേ​ര​ത്തേ പ​ണ​യം വെ​ച്ചി​രു​ന്നു. പ​ണം ന​ൽ​കാ​നു​ള്ള സ്വ​ദേ​ശി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​ശ്​​നം പ​രി​ഹ​രി​ച്ച​തോ​ടെ​യാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം കു​ടും​ബ​ത്തി​ന്​ നാ​ട​ണ​യാ​ൻ ക​ഴി​ഞ്ഞ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman news
News Summary - -
Next Story