ആഗോള താപനം: നിർണായക പഠനം ഒമാനിൽ പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: ആഗോള താപനത്തിനും കാലാവസ്ഥാ മാറ്റത്തിനുമെതിരായ പോരാട്ടത്തിൽ നിർണായകമായേക്കാവുന്ന പഠനം ഒമാൻ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു.
ജിയോ കെമിസ്റ്റും കൊളംബിയ സർവകലാശാലയിലെ ലാമൻറ് ഡൊറോത്തി എർത്ത് ഒബ്സർവേറ്ററിയിലെ പ്രഫസറുമായ പീറ്റർ കീൽമാെൻറ നേതൃത്വത്തിൽ രാജ്യത്തിലെ മലയിടുക്കുകളും താഴ്വാരങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന പഠനം കാലാവസ്ഥാ മാറ്റവും ആഗോള താപനവും സംബന്ധിച്ച ഗവേഷണങ്ങളിൽ നിർണായക നാഴിക കല്ലാകുമെന്നാണ് പ്രതീക്ഷ. .
ഭൂമിയുടെ പുറന്തോടിന് താഴെ 525 മുതല്‍ 660 കിലോമീറ്റര്‍ വരെ ആഴത്തില്‍ മാൻറിൽ എന്ന ഭൂഗര്‍ഭ പാളി സ്ഥിതി ചെയ്യുന്നുണ്ട്ദ ശലക്ഷക്കണക്കിന് വർഷങ്ങളുടെ ടെക്ടോണിക് പ്ലേറ്റ് ചലനത്തിെൻറ ഫലമായി ഇൗ മാൻറിലിെൻറ ഭാഗങ്ങൾ ഒമാെൻറ ചില മലയിടുക്കുകളിലും താഴ്വരകളിലും ഭൂവൽക്കത്തിന് മുകളിലേക്ക് തള്ളിനിൽക്കുന്നുണ്ട്. ഇൗ മാൻറിലിെൻറ ഭാഗമായ പെരിഡോറ്റൈറ്റ് എന്ന പാറകൾ കേന്ദ്രീകരിച്ചാണ് പീറ്റർ കീൽമാെൻറയും 40 അംഗ സംഘത്തിെൻറയും പഠനം. ഇൗ പാറകൾ അന്തരീക്ഷത്തിലെ കാർബണുമായി പ്രതിപ്രവർത്തിച്ച് ചുണ്ണാമ്പുകല്ലും മാർബിളുമായി രൂപപ്പെടുന്നതിനെ കുറിച്ചാണ് പഠന വിഷയം.
ഒമാൻ ഡ്രില്ലിങ് പ്രൊജക്ട് എന്ന് പേരിട്ടിരിക്കുന്ന ഇൗ പര്യവേക്ഷണ പദ്ധതി നാസയുടെ സഹകരണത്തോടെയാണ് നടക്കുന്നത്. മൂന്നര ദശലക്ഷം റിയാലാണ് ഗവേഷണ പദ്ധതിയുടെ മൊത്തം ചെലവ്.
പെരിഡോഡൈറ്റ് എന്ന പാറയിൽ അടങ്ങിയിരിക്കുന്ന ഒാരോ മഗ്നീഷ്യം ആറ്റവും അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡുമായി ചേർന്നാണ് ചുണ്ണാമ്പുകല്ലും, മഗ്നീഷ്യം കാർബണേറ്റും ക്വാർട്സുമായി രൂപം കൊള്ളുന്നത്.
ഒമാനിലെ പർവതങ്ങളിൽ ദശലക്ഷക്കണക്കിന് ടൺ കാർബൺഡയോക്സൈഡിെൻറ സാന്നിധ്യം ഉണ്ടായിരിക്കാമെന്നും പീറ്റർ കീൽമാൻ പറഞ്ഞു.
നാലു മാസമായി തുടരുന്ന പഠനത്തിെൻറ ഭാഗമായി നിരവധിയിടങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
ഇതുവഴി കാർബൺ ഡയോക്സൈഡിനെ കാർബണേറ്റ് ആക്കി മാറ്റുന്ന ജിയോളജിക്കൽ ്പ്രക്രിയയുടെ ചരിത്രം പൂർണമായി മനസ്സിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രസംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.