അണ്ടർ 16 ക്രിക്കറ്റ് ടൂർണമെൻറിൽ അൽസീബ് ഇന്ത്യൻ സ്കൂൾ ടീമിന് വിജയം
text_fieldsമസ്കത്ത്: എം.സി.സി.സി ആഭിമുഖ്യത്തിൽ നടന്ന അണ്ടർ 16 മാക്സ് ടാലൻറ് ക്രിക്കറ്റ് ടൂർണമെൻറിൽ അൽ സീബ് ഇന്ത്യൻ സ്കൂൾ ടീം ജേതാക്കളായി. മസ്കത്ത് ഇന്ത്യൻ സ്കൂളിനെ ഏഴു വിക്കറ്റിന് തോൽപിച്ചാണ് സീബ് സ്കൂൾ കിരീടമണിഞ്ഞത്. അണ്ടർ 16 ജൂനിയർ ക്രിക്കറ്റ് ലീഗിലും ജേതാക്കളായ സീബ് സ്കൂളിെൻറ തുടർച്ചയായ രണ്ടാം കിരീട വിജയമാണിത്. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത െഎ.എസ്.എം ടീം 20 ഒാവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിന് 139 റൺസെടുത്തു. 140 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന സീബ് സ്കൂൾ 17 ഒാവറിൽ ലക്ഷ്യം കണ്ടു. 103 റൺസെടുത്ത മുഹമ്മദ് സമീറും 35 റൺസെടുത്ത സൗദ് ഖുറൈഷിയുമാണ് സീബ് സ്കൂളിെൻറ വിജയം എളുപ്പമാക്കിയത്. മുഹമ്മദ് സമീറിനെ ഫൈനലിലെ മികച്ച കളിക്കാരനായും ടൂർണമെൻറിലെ മികച്ച കളിക്കാരനായും തെരഞ്ഞെടുത്തു. രണ്ട് ടൂർണമെൻറുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച ടീമിനെയും കോച്ച് എം ഗണേശനെയും സ്കൂൾ ബോർഡ് ചെയർമാൻ വിൽസൺ.വി.ജോർജ്, എസ്.എം.സി പ്രസിഡൻറ് രവി ജയന്തി, സ്പോർട്സ് ചെയർമാൻ സമർബോസ് എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.