ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മലയാളം വിഭാഗത്തിന്‍െറ ഓണാഘോഷം സമാപിച്ചു
text_fieldsമസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മലയാളം വിഭാഗത്തിന്‍െറ ഓണാഘോഷം സമാപിച്ചു. അല്‍ ഫലാജ് ഹോട്ടലില്‍ സമാപന ദിവസമായ ശനിയാഴ്ച നടന്ന ഓണസദ്യയില്‍ മൂവായിരത്തിലധികം പേര്‍ പങ്കെടുത്തു. വ്യാഴാഴ്ച രാത്രി ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെയാണ് ആഘോഷ പരിപാടികളുടെ ഒൗപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്. മലയാളം വിഭാഗത്തിന്‍െറ സാംസ്കാരിക അവാര്‍ഡ് ദാനമായിരുന്നു രണ്ടാം ദിവസമായ വെള്ളിയാഴ്ചയിലെ മുഖ്യപരിപാടി. നടനും സംവിധായകനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍ക്ക് മലയാളം വിഭാഗം കണ്‍വീനര്‍ ഗോപാലന്‍കുട്ടി കാരണവര്‍ അവാര്‍ഡ് സമ്മാനിച്ചു. മികച്ച സി.ബി.എസ്.ഇ അധ്യാപികക്കുള്ള പുരസ്കാരം നേടിയ ഡോ. ശ്രീദേവി പി.തഷ്നത്തിനെ ചടങ്ങില്‍ ആദരിച്ചു. ഓണത്തിന് മുന്നോടിയായി നടത്തിയ കലാമത്സരങ്ങളുടെ അവാര്‍ഡ് ദാനത്തിനൊപ്പം സി.ബി.എസ്.ഇ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ഷാജു ശ്രീധര്‍, ഉല്ലാസ് പന്തളം, അനീഷ് എന്നിവരുടെ കോമഡി പരിപാടിയും മലയാളം വിഭാഗം അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും നടന്നു. കണ്‍വീര്‍ ഗോപാലന്‍ കുട്ടി കാര്‍ണവര്‍, കോ.കണ്‍വീനര്‍ താജുദ്ദീന്‍, ട്രഷറര്‍ എസ്.ശ്രീകുമാര്‍, ബാബു തോമസ്, പി.ശ്രീകുമാര്‍, പ്രണതീഷ്, സുനില്‍ കുമാര്‍, പാപ്പച്ചന്‍ പി ഡാനിയേല്‍, ഹേമ മാലിനി തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.