സ്വര്‍ണ കവര്‍ച്ച: പ്രതികള്‍ പിടിയില്‍
text_fieldsമസ്കത്ത്: മത്രയിലെയും സീബിലെയും ജ്വല്ലറികളില്‍നിന്ന് വന്‍ തുകയുടെ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളെ പൊലീസ് പിടികൂടി. 1.4 ദശലക്ഷം റിയാല്‍ മൂല്യമുള്ള സ്വര്‍ണമാണ് രണ്ടിടങ്ങളില്‍നിന്നുമായി ഇവര്‍ കവര്‍ന്നത്. ഏഷ്യന്‍ വംശജരാണ് പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
എന്നാല്‍, ഇവര്‍ ഏതു രാജ്യക്കാര്‍ ആണെന്നത് വ്യക്തമായിട്ടില്ല. മത്ര സൂഖില്‍ ഇറാനിയന്‍ വംശജര്‍ നടത്തുന്ന അല്‍ നസീം ജ്വല്ലറിയില്‍നിന്നുമാത്രം 1.2 ദശലക്ഷം റിയാലിന്‍െറ സ്വര്‍ണമാണ് കവര്‍ന്നത്. ആഗസ്റ്റ് നാലിന് പുലര്‍ച്ചെയാണ് ഇവിടെ കവര്‍ച്ച നടന്നത്. രാവിലെ കടതുറക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ജ്വല്ലറിയുടെ പൂട്ടും വാതിലുകളും മറ്റു സുരക്ഷാ സംവിധാനങ്ങളും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് പ്രതികള്‍ അകത്ത് കടന്നത്. പിടിയിലായവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കവര്‍ന്ന സ്വര്‍ണം ഫ്ളാറ്റില്‍ വെച്ച് ഉരുക്കി രാജ്യത്തിന് പുറത്തേക്ക് കടത്തുന്നതിനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നത്. മത്ര സൂഖിലെ ജ്വല്ലറി കവര്‍ച്ച നടന്ന് 27 ദിവസത്തോളം അടച്ചിട്ടിരുന്നു. കവര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മത്ര സൂഖില്‍ ഗോള്‍ഡ് മാര്‍ക്കറ്റുകള്‍ക്ക് സമീപം സുരക്ഷാ പട്രോളിങ് നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് ജ്വല്ലറിയുടമകള്‍ ആവശ്യപ്പെട്ടു.
കവര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പല കടകളിലും കൂടുതല്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുകയും കൂടുതല്‍ സുരക്ഷാ ഡോറുകളും ലോക്കറുകളും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.നിലവില്‍ കടയുടമകളാണ് സി.സി.ടി.വി സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത്. സാമ്പത്തിക ചെലവ് കണക്കിലെടുത്ത് പലയിടത്തും ശേഷി കുറവുള്ള കാമറകളാണ് വെച്ചിരിക്കുന്നതെന്നതിനാല്‍ മോഷണമോ മറ്റു കുറ്റകൃത്യങ്ങളോ തടയാന്‍ ഫലപ്രദമാകില്ളെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
