യൂസുഫ് ബിന്‍ അലവി യമന്‍ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി
text_fieldsമസ്കത്ത്: ഒമാന്‍ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുമായി കൂടിക്കാഴ്ച നടത്തി.
ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ 71ാമത് ജനറല്‍ അസംബ്ളിക്കിടയിലായിരുന്നു കൂടിക്കാഴ്ച. യമനിലെ ഏറ്റവും പുതിയ സ്ഥിതിഗതികള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. പരസ്പരം പോരടിക്കുന്നവരെ സമാധാനത്തിന്‍െറ പാതയിലേക്ക് എത്തിക്കുന്നതിനുള്ള അന്താരാഷ്ട്ര സമൂഹത്തിന്‍െറ ശ്രമങ്ങളും യമനില്‍ സമാധാനവും ഭദ്രതയും കൊണ്ടുവരേണ്ടതിന്‍െറ ആവശ്യകതയും മന്‍സൂര്‍ ഹാദി ഒമാന്‍ വിദേശകാര്യമന്ത്രിയെ ധരിപ്പിച്ചു. യമനിലേക്കുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ഇസ്മായില്‍ വലദു ശൈഖ് അഹ്മദുമായും യൂസുഫ് ബിന്‍ അലവി കൂടിക്കാഴ്ച നടത്തി.
ബെല്‍ജിയം വിദേശകാര്യമന്ത്രി ദിദിയര്‍ റെയ്നാര്‍ഡ്സ്, കോസ്റ്ററീകന്‍ വിദേശകാര്യമന്ത്രി മാന്വല്‍ ഗോണ്‍സാലെസ് എന്നിവരുമായും യൂസുഫ് ബിന്‍ അലവി സംഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
