Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2016 8:26 AM GMT Updated On
date_range 20 Sep 2016 8:26 AM GMTഉപഭോക്തൃ നിയമലംഘനം: കഴിഞ്ഞ വര്‍ഷം ചുമത്തിയത് 3.79 ലക്ഷം റിയാല്‍ പിഴ
text_fieldsbookmark_border
മസ്കത്ത്: ഉപഭോക്തൃനിയമ ലംഘനത്തിന് കഴിഞ്ഞ വര്‍ഷം ആകെ 3.79 ലക്ഷം റിയാല്‍ പിഴയായി ഈടാക്കിയതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. നിയമലംഘനം വ്യക്തമായതിനെ തുടര്‍ന്ന് മൊത്തം 1849 കേസുകളാണ് എടുത്തത്.
ഇതില്‍ 421 കേസുകളില്‍ കോടതി നടപടികള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. മറ്റു കേസുകളിലായി 1.92 ദശലക്ഷം റിയാല്‍ ഉപഭോക്താവിന് തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടു. ലഭിച്ച പരാതികളുടെ എണ്ണം മുന്‍വര്‍ഷത്തെക്കാള്‍ കുറവാണ്.
2014ല്‍ 13,933 പരാതികള്‍ ലഭിച്ച സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 12,841 എണ്ണം മാത്രമാണ് ലഭിച്ചത്. 6141 നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പിടിച്ചെടുത്ത ഉല്‍പന്നങ്ങളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 2014ല്‍ 14,15,144 ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തപ്പോള്‍ കഴിഞ്ഞ വര്‍ഷം 4,40,823 എണ്ണം മാത്രമാണ് പിടിച്ചെടുത്തത്. കാര്‍ വിതരണക്കാരെയും സേവനങ്ങളെയും കുറിച്ചാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്, 3149 എണ്ണം. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുമായി ബന്ധപ്പെട്ട് 1685 പരാതികളും മൊബൈല്‍ ഫോണുകളും അവയുടെ സര്‍വിസുമായി ബന്ധപ്പെട്ട് 1371 പരാതികളും രജിസ്റ്റര്‍ ചെയ്തു. ഭക്ഷ്യോല്‍പന്നങ്ങള്‍ സംബന്ധിച്ചാണ് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചത്. 1753 റിപ്പോര്‍ട്ടുകളാണ് ഈ വിഭാഗത്തില്‍ ലഭിച്ചത്. ബാര്‍ബര്‍ഷോപ്പുകളുടെയും ബ്യൂട്ടി സലൂണുകളുടെയും സേവനങ്ങള്‍ സംബന്ധിച്ച് 620ഉം റസ്റ്റാറന്‍റുകളെയും കഫേകളെയും കുറിച്ച് 588 റിപ്പോര്‍ട്ടുകളും ലഭിച്ചു.
ഉല്‍പന്നങ്ങളിലും സേവനങ്ങളിലും വില രേഖപ്പെടുത്താഞ്ഞതിന് 1575 നിയമലംഘനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. മുന്‍കൂര്‍ അനുമതിയില്ലാതെ വില ഉയര്‍ത്തിയതിന് 1174 നിയമലംഘനങ്ങളും രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്ത ഉല്‍പന്നങ്ങളില്‍ 2,10,760 എണ്ണം ഭക്ഷ്യോല്‍പന്നങ്ങളാണ്. 1,00,782 പുകയില ഉല്‍പന്നങ്ങളും 59,924 വ്യാജ സിഗരറ്റും 22,519 സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളും പിടിച്ചെടുത്തവയില്‍പെടും.

Next Story