ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി
text_fieldsമസ്കത്ത്: സമത്വത്തിന്‍െറയും സമൃദ്ധിയുടെയും നല്ല ഓര്‍മകളുമായി ഒമാനിലെ പ്രവാസികളും തിരുവോണം ആഘോഷിച്ചു. താമസസ്ഥലങ്ങളില്‍ പൂക്കളമിട്ടും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയുമെല്ലാം വിളിച്ച് സദ്യയൊരുക്കിയും ആഘോഷ പൊലിമയിലാണ് തിരുവോണം കൊണ്ടാടിയത്.
ഇരട്ടിമധുരമെന്ന വണ്ണം പൊതുഅവധി ദിനത്തില്‍ ഓണമത്തെിയതിനാല്‍ ആഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും സമീപ ഫ്ളാറ്റുകളില്‍ താമസിക്കുന്നവരെയുമെല്ലാം വിളിച്ച് സദ്യയൊരുക്കി. ഹോട്ടലുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. മൂന്നര റിയാല്‍ മുതലായിരുന്നു ഹോട്ടലുകളിലെ സദ്യയുടെ നിരക്ക്. ബാച്ച്ലര്‍ റൂമുകളിലും ലേബര്‍ ക്യാമ്പുകളിലും എല്ലാവരും ഒരുമിച്ച് ഉത്സവാന്തരീക്ഷത്തിലാണ് ഓണസദ്യയൊരുക്കിയത്. സംഘടനകളുടെ ഓണാഘോഷ പരിപാടികള്‍ക്ക് വ്യാഴാഴ്ച തുടക്കമായി. ഇന്ത്യന്‍ സോഷ്യല്‍ക്ളബ് കേരള വിഭാഗത്തിന്‍െറ ഓണസദ്യ വ്യാഴാഴ്ച അല്‍ ഫലാജ് ഹോട്ടലില്‍ നടന്നു. ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥിയായിരുന്നു. 1500ലധികം പേര്‍ പങ്കെടുത്തു. അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
