സദ്യയുണ്ണാന്‍ ഇറക്കുമതിചെയ്യുന്നത് 60,000 ഇലകള്‍
text_fieldsമസ്കത്ത്: തിരുവോണത്തിന് രണ്ടുദിവസം മാത്രം ശേഷിക്കേ വാഴയിലയും പൂക്കളുമടക്കം എല്ലാ ഓണവിഭവങ്ങളും ഒമാനിലത്തെിക്കഴിഞ്ഞു. വിഭവങ്ങളത്തെിയതോടെ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും വ്യാപാരസ്ഥാാപനങ്ങളിലും ഓണസാധനങ്ങള്‍ വാങ്ങാനത്തെിയവരുടെ തിരക്കേറി. ഇക്കുറി ഓണ സദ്യ ഉണ്ണാന്‍ 60,000 ഇലകളാണ് ഇറക്കുമതി ചെയ്യുന്നത്. കേടുവരാതിരിക്കാന്‍ പ്രത്യേകം തയാറാക്കിയ ഇലകളാണ് പുണെയില്‍നിന്ന് മാര്‍ക്കറ്റിലത്തെിക്കുന്നത്. ഒമാനിലെ തോട്ടങ്ങളിലും മറ്റും ലഭിക്കുന്ന ഇലകള്‍ വേറെയും. ഈ വര്‍ഷം ഓണവിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. അതിനാല്‍, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനം ഓണവിഭവങ്ങള്‍ അധികം ഇറക്കുമതി ചെയ്തതായി പ്രമുഖ പച്ചക്കറി പഴവര്‍ഗ ഇറക്കുമതി സ്ഥാപനമായ സുഹൂല്‍ അല്‍ ഫൈഹ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ വാഹിദ് ‘ഗള്‍ഫ് മാധ്യമ’ ത്തോട് പറഞ്ഞു.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും ഓണത്തിന് വിപുലമായ ഒരുക്കങ്ങള്‍ നടത്തുന്നതായി ഒമാന്‍ ആന്‍ഡ് ഇന്ത്യ ഡയറക്ടര്‍ എ.വി. അനന്ത് പറഞ്ഞു. ഇന്ത്യയില്‍നിന്ന് നേരിട്ടാണ് ഓണവിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 25 ശതമാനം അധികവിഭവങ്ങള്‍ ഈ വര്‍ഷം ഇറക്കുമതി ചെയ്തിട്ടുണ്ട്. ഓണവിഭവങ്ങള്‍ക്ക് ഈ വര്‍ഷം ആവശ്യക്കാര്‍ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു.
ഓണം അവധി ദിവസം ആയതിനാല്‍ മലയാളികള്‍ ശരിക്കും ആഘോഷിക്കണമെന്ന മനോഭാവത്തിലാണ്. ഈമാസം മൂന്നാം തീയതി മുതല്‍തന്നെ ഓണവിഭവങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയിരുന്നു. ഓരോ ദിവസവും 30 ടണ്‍ വീതമാണ് ഓണവിഭവങ്ങള്‍ ഇറക്കുമതി ചെയ്തത്. മൊത്തം 300 ടണ്‍ ഓണവിഭവങ്ങള്‍ മാര്‍ക്കറ്റില്‍ ഇറക്കുന്നുണ്ട്. ഞായറാഴ്ചയോടെ അവസാന ഓര്‍ഡറും എത്തും. ഓണത്തിന് പൂക്കളമൊരുക്കാന്‍ 15,000 കിലോ പൂക്കള്‍ എത്തിക്കുന്നുണ്ട്. ഓണവിഭവങ്ങളായ പൂവന്‍, ഞാലിപൂവന്‍, പച്ചമുളക്, ചേമ്പ്, കാച്ചില്‍ തുടങ്ങിയ എല്ലാ വിഭവങ്ങളും നാട്ടില്‍നിന്നത്തെിക്കഴിഞ്ഞു. ഈ വര്‍ഷം ഓണം പെരുന്നാള്‍ അവധിക്കാലത്തായതിനാല്‍ എല്ലാ കുടുംബങ്ങളും വിപുലമായി ഓണം ആഘോഷിക്കാന്‍ സാധ്യതയുണ്ട്.
കുടുംബമില്ലാതെ താമസിക്കുന്നവരും സദ്യയും മറ്റും ഒരുക്കാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യക്കാര്‍ കൂടുതലായിരിക്കും. ഓണത്തിന് മാത്രമായി കേരളത്തില്‍നിന്ന് 20,000 കിലോ എത്തപ്പഴം, 15,000 കിലോ ഞാലി പൂവന്‍, 10000 കിലോ പൂവന്‍, 15,000 കിലോ വടുകന്‍ പുളി, 4000 കിലോ കോവക്ക, 30,000 കിലോ പച്ചമാങ്ങ, 2000 കിലോ പയര്‍, 1500 കിലോ അമരപ്പയര്‍, 10,000 കിലോ ചേമ്പ്, 3000 കിലോ കാച്ചില്‍, 3500 കിലോ ഇഞ്ചി, 10,000 കിലോ കൈതച്ചക്ക, 750 കിലോ കാന്താരി മുളക്, 500 കിലോ സാമ്പാര്‍ മുളക് തുടങ്ങിയവ മാര്‍ക്കറ്റിലിറക്കുമെന്ന് അബ്ദുല്‍ വാഹിദ് പറഞ്ഞു.
നാട്ടില്‍ ഈ വിഭവങ്ങള്‍ക്ക് വില ഉയര്‍ന്നിട്ടുണ്ടെങ്കിലും ഒമാനില്‍ കഴിഞ്ഞവര്‍ഷത്തെ അതേ നിരക്കില്‍ തന്നെ വില്‍പന നടത്തും. അതിനായി തങ്ങളുടെതന്നെ ഹൈപ്പര്‍ മാര്‍ക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഒമാനിലെ മറ്റ് ഹൈപ്പര്‍ മാര്‍ക്കറ്റുകളും കേരളത്തില്‍നിന്നും മറ്റും നേരിട്ട് ഓണവിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ലുലു , മാര്‍സ്, നെസ്റ്റോ തുടങ്ങിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ നേരിട്ട് തന്നെ ഓണവിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ലുലു അടക്കം ചില ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഓണസദ്യയും ഒരുക്കുന്നുണ്ട്. ഇവക്കുള്ള ഓര്‍ഡറുകള്‍ മുന്‍കൂട്ടി സ്വീകരിക്കുന്നുമുണ്ട്.