ബലിപെരുന്നാള്‍ അവധി ഇന്നുമുതല്‍; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്കേറും
text_fieldsമസ്കത്ത്: ഒമ്പതു ദിവസം നീളുന്ന ബലി പെരുന്നാള്‍ അവധി ഇന്ന് ആരംഭിക്കുന്നു. ഇനി ആഘോഷത്തിന്‍െറ നാളുകള്‍. സ്വദേശികള്‍ ബലിപെരുന്നാള്‍ ആഘോഷത്തിന്‍െറ തിരക്കിലാണ്. ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ തിരക്ക് ആരംഭിച്ചു. സൂഖുകളിലും മറ്റും ഇന്നുമുതല്‍ തിരക്ക് കൂടുമെന്നാണ് പ്രതീക്ഷ. വസ്ത്രങ്ങള്‍ക്കും സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കുമാണ് ആവശ്യക്കാര്‍ കൂടുതലും. മത്ര സൂഖില്‍ കച്ചവടം മന്ദഗതിയിലാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇന്നുമുതല്‍ പെരുന്നാള്‍ വിപണി ഉഷാറാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. റൂവി ഹൈസ്ട്രീറ്റിലും തിരക്ക് അനുഭവപ്പെടാന്‍ തുടങ്ങിയതോടെ ഗതാഗത സ്തംഭനവും ആരംഭിച്ചു. ഓണവിഭവങ്ങള്‍ എത്തിത്തുടങ്ങിയതോടെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഓണവിഭവങ്ങള്‍ വാങ്ങി കൂട്ടാനുള്ള തിരക്കുമുണ്ട്.
ഓണവും പെരുന്നാളും ഒന്നിച്ചത്തെിയത് പച്ചക്കറി അടക്കമുള്ള ഇനങ്ങളുടെ വില വര്‍ധിക്കാന്‍ കാരണമാക്കുന്നതായി ഉപഭോക്താക്കള്‍ പറയുന്നു. ആടുമാടുകള്‍ വില്‍ക്കുന്ന ചന്തകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വാദീ കബീര്‍ അടക്കമുള്ള മാര്‍ക്കറ്റുകളില്‍ ആടുമാടുകള്‍ സുലഭമായി എത്തിത്തുടങ്ങി. ഇതില്‍ നാടന്‍ ആടുമാടുകള്‍ക്കാണ് വില അധികവും ആവശ്യക്കാര്‍ കൂടുതലും. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള ‘ഹബ്ത’ എന്നറിയപ്പെടുന്ന പരമ്പരാഗത മാര്‍ക്കറ്റുകളിലും സ്വദേശികളുടെ തിരക്കുണ്ട്. അവധിക്കാലമുണ്ടായിട്ടും പ്രവാസികള്‍ അടക്കം ഭൂരിഭാഗം പേരും ഒമാനില്‍ തന്നെയാണ് അവധി ആഘോഷിക്കുന്നത്. മലയാളികള്‍ സ്കൂള്‍ അവധി കഴിഞ്ഞ് അടുത്തിടെ തിരിച്ചത്തെിയതിനാലാണ് ഇത്. പുതിയ ഓണ്‍ലൈന്‍ വിസ സമ്പ്രദായത്തിന്‍െറ പൊല്ലാപ്പുകള്‍ പലരെയും യു.എ.ഇ യാത്രയില്‍നിന്നും പിന്തിരിപ്പിക്കുന്നു. ടിക്കറ്റ് നിരക്ക് ഉയര്‍ന്നതും വിദേശത്തുള്ള അവധി ആഘോഷത്തെ ബാധിക്കുന്നുണ്ട്. ചെലവു ചുരുക്കുകയെന്ന മനോഭാവമാണ് പൊതുവെയുള്ളത്. ഇതും പുറത്തുപോയുള്ള അവധി ആഘോഷത്തെ ബാധിക്കുന്നു. കേരള സെക്ടറില്‍ വിമാന നിരക്കുകള്‍ കുത്തനെ ഉയര്‍ന്നത് മലയാളികളെ നാട്ടില്‍ പോകുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. നിരക്കുകള്‍ കുറയുന്നതിനാല്‍ സ്വദേശികള്‍ പെരുന്നാളിന് ശേഷമായിരിക്കും യാത്രചെയ്യുക.
പൊതുവെ സ്വദേശികള്‍ പെരുന്നാള്‍ തറവാടു വീടുകളിലാണ് കൊണ്ടാടുന്നത്. പെരുന്നാളിന്‍െറ ഏതെങ്കിലും ദിവസം കുടുംബത്തിലെ എല്ലാ അംഗങ്ങളും തറവാടുകളില്‍ ഒത്തുചേരുന്ന പതിവും പല കുടുംബങ്ങള്‍ക്കുമുണ്ട്. പെരുന്നാള്‍ അവധി ആരംഭിച്ചതോടെ വിനിമയ സ്ഥാപനങ്ങളിലും തിരക്ക് അനുഭവപ്പെട്ടു. നാട്ടിലെ പെരുന്നാള്‍ ഓണം ആഘോഷങ്ങള്‍ക്ക് പണം അയക്കാന്‍ നിരവധി പേരാണ് വിനിമയ സ്ഥാപനങ്ങളില്‍ എത്തുന്നത്. എന്നാല്‍, വിനിമയുനിരക്ക് കുറഞ്ഞത് ഇവര്‍ക്ക് തിരിച്ചടിയാവുന്നുണ്ട്.
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഒരു റിയാലിന് രണ്ടു രൂപയുടെ കുറവാണുണ്ടായത്. അതിനാല്‍, പലരും ചെറിയ സംഖ്യകള്‍ മാത്രമാണ് അയക്കുന്നത്. നാട്ടില്‍ ശനിയാഴ്ചമുതല്‍ ബാങ്കുകള്‍ മുടക്കമായതും വിനിമയസ്ഥാപനങ്ങളിലെ തിരക്കിന് കാരണമാണ്. രണ്ടാം ശനി, ബലിപെരുന്നാള്‍, ഓണം തുടങ്ങി ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധിയാണ് വരുന്നത്. ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വന്‍തിരക്ക് അനുഭവപ്പെടും. സലാല ഖരീഫ് സീസണ്‍ കഴിഞ്ഞെങ്കിലും നിരവധി പേര്‍ സലാലയിലേക്കാണ് ആവധി ആഘോഷിക്കാന്‍ പോവുന്നത്. ഇത് സലാല ബസുകളില്‍ തിരക്ക് അനുഭവപ്പെടാന്‍ കാരണമാക്കിയിട്ടുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ റാസല്‍ ഹദ്ദ്, അല്‍ ഹൂത്ത ഗുഹ എന്നിവിടങ്ങളില്‍ ബുക്കിങ് പൂര്‍ത്തിയായി കഴിഞ്ഞു. ജബല്‍ ശംസ്, ജബല്‍ അല്‍ അഖ്ദര്‍ എന്നിവിടങ്ങളിലും താമസിക്കാന്‍ റൂമുകള്‍ ലഭ്യമല്ലാത്ത അവസ്ഥയാണ്. ഖസബ്, മുസന്തം, വാദീ ബനീ ഖാലിദ്, ഖുറിയാത്ത്, നിസ്വ, ബഹ്ല തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നല്ല തിരക്ക് അനുഭവപ്പെടും.
കാലാവസ്ഥ അനുകൂലമായതിനാല്‍ വിവിധ പാര്‍ക്കുകളിലും വന്‍ തിരക്ക് അനുഭവപ്പെടും. പെരുന്നാള്‍ അവധിക്കാലത്ത് കുട്ടികളുടെ മേല്‍ പ്രത്യേകശ്രദ്ധ വേണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. അവധി ആഘോഷങ്ങള്‍ക്കിടെ കുട്ടികള്‍ പടക്കം ഉപയോഗിക്കുന്നില്ളെന്നും രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം. പടക്കം പൊട്ടിക്കല്‍ കണ്ണിനും കൈകള്‍ക്കും മറ്റും പൊള്ളലേല്‍ക്കാനും ഗുരുതരമായ പരിക്കിനും കാരണമാക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ പെരുന്നാള്‍ അവധിക്കാലത്ത് നിസ്വയില്‍ പടക്കം പൊട്ടിക്കുന്നതിനിടെ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പടക്കം അതിര്‍ത്തിവഴി കടത്തുന്നത് തടയാന്‍ അധികൃതര്‍ നടപടികള്‍ ശക്തമാക്കിയിരുന്നു. എങ്കിലും, രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
