കളിയല്ല ഇവര്‍ക്ക് വാട്ട്സ്ആപ്പും ഇന്‍സ്റ്റാഗ്രാമുമൊക്കെ
text_fieldsമസ്കത്ത്: സാമൂഹിക മാധ്യമങ്ങളെ കളിതമാശകള്‍ക്കും നേരംപോക്കിനുമായി ഉപയോഗിക്കുന്നവരാണ് കൂടുതല്‍ പേരും. എന്നാല്‍, ഒമാനിലെ നല്ളൊരു ശതമാനം യുവതീയുവാക്കള്‍ വാട്സ്ആപ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ മാധ്യമങ്ങളെ നേരം കൊല്ലാനും ചാറ്റിക്കളിക്കാനുമല്ല ഉപയോഗിക്കുന്നത്. ഇത്തരം മീഡിയകളിലൂടെ സാധനങ്ങള്‍ വിപണനം നടത്തുന്ന സ്വദേശികളുടെ എണ്ണം വര്‍ധിക്കുകയാണ്.
അരങ്ങ് തകര്‍ക്കുന്ന ഓണ്‍ലൈന്‍ ബിസിനസിന് പിന്നില്‍ കൂടുതലും യുവതികളാണ്. സൗന്ദര്യ സംവര്‍ധക വസ്തുക്കള്‍, ലേഡീസ് ബാഗ്, ആഡംബര വാച്ചുകള്‍, എമിറ്റേഷന്‍ ഗോള്‍ഡ് ആഭരണങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും വില്‍പനക്കായി തെരഞ്ഞെടുക്കുന്നത്. മാര്‍ക്കറ്റുകളില്‍ ചെന്ന് കച്ചവടക്കാരുടെ നമ്പര്‍ ശേഖരിച്ചും കൈമാറിയും വിപണിയിലത്തെുന്ന ഏറ്റവും പുതിയ ഉല്‍പന്നങ്ങളെ കുറിച്ച വിവരങ്ങള്‍ തേടുകയാണ് ഇവര്‍ ആദ്യം ചെയ്യുക. അങ്ങനെ ശേഖരിക്കുന്ന ഉല്‍പന്നങ്ങളുടെ ഫോട്ടോ എടുത്ത് തങ്ങള്‍കൂടി അംഗമായ ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ് ഗ്രൂപ്പുകളിലിട്ട് ആവശ്യക്കാരെ തേടുന്നു. അതിലൂടെ കിട്ടുന്ന ഓര്‍ഡറുമായി കച്ചവടക്കാരുടെ അടുത്തത്തെി ആവശ്യമുള്ളവ വിലപേശി സ്വന്തമാക്കി കസ്റ്റമേഴ്സിന് എത്തിക്കുന്നു. ഇതിലൂടെ നല്ല വിറ്റുവര
വും ആദായവും നേടുന്ന നിരവധി സ്വദേശികളാണുള്ളത്. കച്ചവടക്കാര്‍ക്ക് ഇത് ഒരേസമയം ആശ്വാസവും പാരയുമായി മാറുന്നുണ്ട്. മാന്ദ്യ കാലത്ത് ഇത്തരം ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ കച്ചവടം കേമമാക്കാന്‍ പറ്റുന്നുണ്ട്. എന്നാല്‍, ഇത്തരം ഇടപാടിലൂടെ വീട്ടുപടിക്കല്‍ സാധനങ്ങള്‍ എത്തുന്നതിനാല്‍ സൂഖുകളിലേക്കും മാര്‍ക്കറ്റുകളിലേക്കുമുള്ള ഉപഭോക്താക്കളുടെ വരവ് കുറയാന്‍ കാരണമാകുന്നുണ്ട്. സൂഖുകളിലേക്ക് ഉപഭോക്താക്കള്‍ എത്തിയാല്‍ എല്ലാ മേഖലയിലും കച്ചവടം നടക്കുന്നത് ഇതിലൂടെ കുറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
