Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sept 2016 2:07 PM IST Updated On
date_range 5 Sept 2016 2:07 PM ISTസൊഹാറില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ വിപുലമാക്കും –അംബാസഡര്‍
text_fieldsbookmark_border
camera_alt???????????? ????? ??????????? ????????????? ??????? ???????? ???????????? ??????? ??????????? ??.??.??.?? ?????????????? ????????????? ??????????
മസ്കത്ത്: പ്രവാസികള്‍ തിങ്ങിത്താമസിക്കുന്ന സൊഹാര്‍ കേന്ദ്രമായി കോണ്‍സുലാര്‍ സേവനങ്ങള്‍ കൂടുതല്‍ വിപുലമാക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഇന്ദമണി പാണ്ഡെ പറഞ്ഞു. നിലവിലെ പാസ്പോര്‍ട്ട് സേവനം രണ്ടു മണിക്കൂറില്‍നിന്ന് മുഴുവന്‍ സമയവും ലഭ്യമാക്കുമെന്നും സൊഹാര്‍ ഫലജിലെ ജിണ്ടാല്‍ ഹാളില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കവേ അദ്ദേഹം ഉറപ്പുനല്‍കി.
തൊഴില്‍ പ്രശ്നങ്ങളിലും പൊലീസ്, കോടതി സംബന്ധിച്ച വിഷയങ്ങളിലും എംബസി അഭിഭാഷകരുടെ സേവനം പൂര്‍ണമായും ഉറപ്പുവരുത്തണമെന്ന് ഓപ്പണ്‍ ഫോറത്തിന്‍െറ ഭാഗമായി നടന്ന മുഖാമുഖത്തിലെ കെ.എം.സി.സി നേതാക്കളുടെ ആവശ്യത്തോടും അദ്ദേഹം അനുകൂലമായാണ് പ്രതികരിച്ചത്.
ഇതാദ്യമായാണ് ഇന്ത്യന്‍ സ്ഥാനപതിയുടെ നേതൃത്വത്തില്‍ ബാത്തിന മേഖലയില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചത്. സൊഹാറില്‍ നിന്നുള്ളവര്‍ക്ക് മസ്കത്തില്‍ നടക്കുന്ന ഓപ്പണ്‍ ഫോറത്തിന് സ്ഥിരമായി എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യം സാമൂഹിക പ്രവര്‍ത്തകര്‍ എംബസിയുടെയും അംബാസഡറുടെയും ശ്രദ്ധയില്‍പെടുത്തിയിരുന്നു.
പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ അടങ്ങുന്ന നിവേദനം കെ.എം.സി.സി ഭാരവാഹികള്‍ അംബാസഡര്‍ക്ക് സമര്‍പ്പിച്ചു. സൊഹാര്‍ കെ.എം.സി.സി നേതാക്കളായ ടി.സി ജാഫര്‍, വി.പി. അബ്ദുല്‍ഖാദര്‍, ഷബീര്‍ അലിമാസ്റ്റര്‍, അഷ്റഫ് കേളോത്ത്, പി.ടി.പി ഹാരിസ്, അബ്ദുല്‍ ഖാദര്‍ പെരുമ്പിലാവ്, ഹസന്‍ ബാവാ ദാരിമി, ഹുസൈന്‍ അസൈനാര്‍, ശാഫി വെമ്പായം, മുഹമ്മദ് കുട്ടി ചങ്ങരംകുളം, മുഹമ്മദലി പൊന്നാനി, എം.ടി. അബ്ദുറഹ്മാന്‍, ബാവ ഹാജി, റയീസ് ഇരിക്കൂര്‍, സി.എച്ച്. മഹ്മൂദ് തുടങ്ങി ഇരുപത്തഞ്ചോളം പ്രവര്‍ത്തകര്‍ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story