സലാല ഐ.എസ്.സി മലയാള വിഭാഗം ഓണം -ഈദ് ആഘോഷം 16 മുതല്‍
text_fieldsസലാല: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് സലാല മലയാളി വിഭാഗം സംഘടിപ്പിക്കുന്ന ഓണം -ഈദ് ആഘോഷ പരിപാടികള്‍ ഈമാസം 16ന് ഓണസദ്യയോട് കൂടി ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് അങ്കണത്തില്‍ ആരംഭിക്കും. പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന വടംവലി മത്സരം, വിവിധതരം ഓണക്കളികള്‍, രസകരമായ ഗെയിമുകള്‍ തുടങ്ങിയവ ഓണസദ്യയോട് അനുബന്ധിച്ച് നടക്കും.
കായികമത്സരങ്ങള്‍ അന്നേദിവസം രാവിലെ 9 മുതല്‍ ആരംഭിക്കും. കലാസാംസ്കാരിക പരിപാടി ഒക്ടോബര്‍ 21 വെള്ളിയാഴ്ച വൈകീട്ട് ഏഴുമുതല്‍ ആരംഭിക്കും. ചലച്ചിത്രതാരം ജഗദീഷ് മുഖ്യാതിഥിയായിരിക്കും. ഹാസ്യതാരങ്ങളായ നെല്‍സണ്‍, ഷാജു എന്നിവരുടെ കോമഡി ഷോയും ചലച്ചിത്ര പിന്നണി ഗായികയും സംഗീത സംവിധായികയുമായ സൗമ്യ സനാതനന്‍െറ നേതൃത്വത്തിലുള്ള സംഗീതവിരുന്നും അരങ്ങേറും. ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ റജി ചടങ്ങില്‍ സംബന്ധിക്കും. ഒക്ടോബര്‍ 22 ശനിയാഴ്ച രാവിലെ 10 മുതല്‍ താരങ്ങളുമായുള്ള പ്രത്യേക അഭിമുഖവും നടക്കും. ഓണസദ്യയുടെയും കലാസാംസ്കാരിക സായാഹ്നത്തിന്‍െറയും വിജയത്തിനായി സംഘാടക സമിതിയുടെ നേതൃത്വത്തില്‍ വിപുലമായ തയാറെടുപ്പുകള്‍ നടന്നുവരുന്നതായി കണ്‍വീനര്‍ ഡോ. നിഷ്താര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
