സൂറില്‍ മലയാളം മിഷന്‍ സാംസ്കാരിക സംഗമം
text_fieldsസൂര്‍: മലയാളം മിഷന്‍ ഒമാന്‍െറ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൂര്‍ മേഖലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ ‘ഓണത്തുമ്പികള്‍’ എന്ന പേരില്‍ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാനും പ്രശസ്ത നാടന്‍പാട്ട് കലാകാരനുമായ സി.ജെ. കുട്ടപ്പന്‍ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്തു.
മലയാളം മിഷന്‍ കേന്ദ്രകമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ നാടോടി വിജ്ഞാനശ്രീ പുരസ്കാരം സി.ജെ. കുട്ടപ്പന് ഇന്ത്യന്‍ എംബസി ഓണററി കോണ്‍സുലാര്‍ എം.എ.കെ ഷാജഹാന്‍ സമ്മാനിച്ചു. മലയാളം മിഷന്‍ സൂര്‍ മേഖലയുടെ ഉപഹാരവും കാഷ് അവാര്‍ഡും ചീഫ് കോഓഡിനേറ്റര്‍ ഹസ്ബുള്ള ഹാജി കൈമാറി.
ഗൂബ്ര ഇന്ത്യന്‍ സ്കൂള്‍ മലയാളം വിഭാഗം മേധാവി ഡോ. ജിതേഷ് കുമാര്‍, സൂര്‍ ഇന്ത്യന്‍ സോഷ്യല്‍ക്ളബ് പ്രസിഡന്‍റ് ഡോ. രഘുനന്ദനന്‍, സൂര്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ നാരായണിക്കുട്ടി, മലയാളം മിഷന്‍ അക്കാദമിക് കോഓഡിനേറ്റര്‍ സദാനന്ദന്‍ എടപ്പാള്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ ഫുല്ല, വൈസ് പ്രസിഡന്‍റ് അജിത്ത് പനച്ചിയില്‍, ട്രഷറര്‍ രതീഷ് പട്ടിയത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മികച്ച മലയാളം അധ്യാപകരായ ആന്‍സി മനോജ്, സുലജ സഞ്ജീവന്‍, ലസിത ഹരീഷ്, ദീപ മാധവന്‍, അദവിയ റഫീഖ് തുടങ്ങിയവരെ യോഗം ആദരിച്ചു. കണ്‍വീനര്‍ ശ്രീധര്‍ സ്വാഗതവും കോകണ്‍വീനര്‍ സുനീഷ് ജോര്‍ജ് നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്ക് വേണ്ടി കവിതാപാരായണം, ചിത്രരചന, പ്രശ്നോത്തരി തുടങ്ങി വിവിധയിനങ്ങളില്‍ മത്സരം നടന്നു.
സി.ജെ. കുട്ടപ്പന്‍െറ നേതൃത്വത്തില്‍ നടന്ന നാടന്‍പാട്ട് സായാഹ്നം സൂര്‍ നിവാസികള്‍ക്ക് വേറിട്ട അനുഭവമായി. ഹരീഷ്, മനോജ്, നാസര്‍, ദിലീപ്, നാസര്‍ സാകി, സൈനുദ്ദീന്‍ കൊടുവള്ളി, എ.ആര്‍.ബി തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
