Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎന്‍.ഒ.സി:...

എന്‍.ഒ.സി: തീരുമാനമെടുക്കേണ്ടത്  പൊലീസെന്ന് മാനവ വിഭവശേഷി മന്ത്രാലയം

text_fields
bookmark_border
മസ്കത്ത്: രണ്ടുവര്‍ഷ വിസാ നിരോധം, നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) തുടങ്ങി തൊഴില്‍വിസയുമായി  ബന്ധപ്പെട്ട വിഷയങ്ങള്‍ തങ്ങളുടെ സവിശേഷാധികാര പരിധിയില്‍പെട്ട കാര്യങ്ങള്‍ അല്ളെന്ന് മാനവ വിഭവശേഷി മന്ത്രാലയം. റോയല്‍ ഒമാന്‍ പൊലീസിന്‍െറ ചുമതലയിലുള്ള കാര്യങ്ങളാണ് ഇതെന്നും മാനവ വിഭവശേഷി വകുപ്പ് വക്താവിനെ ഉദ്ധരിച്ച് ഒൗദ്യോഗിക ദിനപത്രമായ ഒമാന്‍ ഒബ്സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍.ഒ.സി നീക്കുന്നത് മാനവ വിഭവശേഷി മന്ത്രാലയത്തിന്‍െറ പരിഗണനയിലാണെന്ന മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് വക്താവ് പ്രതികരിച്ചത്. 
തങ്ങളുടെ അധികാര പരിധിയില്‍പെട്ട കാര്യമല്ളെങ്കിലും തൊഴിലവസരങ്ങള്‍ക്കും രാജ്യത്തിന്‍െറ സാമ്പത്തിക പുരോഗതിക്കും തടസ്സമായി നില്‍ക്കുന്ന വിഷയങ്ങളില്‍ ഇടപെടാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് ഇത്തരം തടസ്സങ്ങള്‍ നീക്കുന്നതിനുള്ള ഇടപെടലുകള്‍ മന്ത്രാലയം നടത്തിവരുന്നുമുണ്ട്. വിവിധ നയങ്ങളും നിയമങ്ങളും രാജ്യത്തിന്‍െറ വികസനത്തിന് അനുഗുണമായിരിക്കാനാണ് മന്ത്രാലയത്തിന്‍െറ പരിശ്രമങ്ങളെന്നും റിപ്പോര്‍ട്ട് പറയുന്നു. നിലവിലെ എന്‍.ഒ.സി നിയമത്തില്‍ ഒരു മാറ്റവുമില്ളെന്നും ബന്ധപ്പെട്ട അധികൃതരുമായി കൂടിയാലോചിച്ചശേഷമാണ് എല്ലാ നിയമങ്ങളും നടപ്പില്‍വരുത്തുന്നതെന്നും ആര്‍.ഒ.പി വക്താവും അറിയിച്ചു. 
2014 ജൂലൈ മുതലാണ് രണ്ടുവര്‍ഷത്തെ വിസാ കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ വരുന്നതിന് പഴയ സ്പോണ്‍സറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയുള്ള നിയമം പ്രാബല്ല്യത്തില്‍ വന്നത്. 
ഈ നിയമം എടുത്തുകളയുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നതായി മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയുടെ ഉപദേഷ്ടാവായ സൈദ് ബിന്‍ നാസര്‍ അല്‍ സാദിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാന്‍ ദിനപത്രം കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
വൈകാതെ നിലവില്‍വരുമെന്ന് കരുതുന്ന പരിഷ്കരിച്ച തൊഴില്‍ ഈ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. ദുരുപയോഗം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി മുതല്‍ എന്‍.ഒ.സി നിയമം കര്‍ക്കശമാക്കിയിരുന്നു. 
ഇമിഗ്രേഷന്‍ ഓഫിസില്‍ പഴയ സ്പോണ്‍സറോ കമ്പനി പ്രതിനിധിയോ നേരിട്ട് ജോലി മാറുന്ന സമയം ഹാജരാകണമെന്ന വ്യവസ്ഥയാണ് കഴിഞ്ഞ ജനുവരിയില്‍ പുറത്തിറക്കിയത്. 
എന്‍.ഒ.സി എടുത്തുകളയുന്നതിന് അനുകൂലമായും പ്രതികൂലമായുമുള്ള വാദഗതികള്‍ ഏറെ നാളുകളായി ഉയര്‍ന്നുവരുന്നുണ്ട്. ഇതുസംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്ന വാര്‍ത്തകളും പ്രചരിച്ചുവരുന്നുണ്ട്. 
തൊഴില്‍ മാര്‍ക്കറ്റില്‍ സുതാര്യവും എളുപ്പമുള്ളതുമായ നിയമങ്ങള്‍ നടപ്പാക്കുന്നതിലൂടെ മാത്രമേ രാജ്യത്തേക്ക് കൂടുതല്‍ വിദേശനിക്ഷേപം എത്തുകയുള്ളൂവെന്നാണ് എന്‍.ഒ.സി എടുത്തുകളയുന്നതിനെ അനുകൂലിക്കുന്നവരുടെ വാദം. നിയന്ത്രിത തൊഴില്‍ നിയമങ്ങള്‍ അടക്കം നിരവധി കാരണങ്ങള്‍ ഒമാനില്‍ മുതല്‍മുടക്കുന്നതില്‍നിന്ന് വിദേശ നിക്ഷേപകരെ പിന്നാക്കം വലിക്കുന്നതായി വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്‍െറ ഈ വര്‍ഷത്തെ ആഗോള മത്സരക്ഷമതാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. പുതിയ ആഗോള മത്സരക്ഷമതാ റാങ്കിങ്ങില്‍ ഒമാന് 66ാം സ്ഥാനമാണുള്ളത്. 
മുന്‍വര്‍ഷത്തെ റാങ്കിങ്ങില്‍നിന്ന് നാലു സ്ഥാനമാണ് ഒമാന്‍ പിന്നാക്കം പോയത്. അതേസമയം, സ്വദേശി ബിസിനസ് സ്ഥാപനങ്ങളെയും തൊഴിലാളികളെയും കണക്കിലെടുത്ത് മാത്രമേ എന്‍.ഒ.സി വ്യവസ്ഥ ഇളവുചെയ്യാന്‍ പാടുള്ളൂവെന്ന വാദഗതികളും ഉയരുന്നുണ്ട്. 
വിദേശികളില്‍നിന്നുള്ള മത്സരത്തില്‍നിന്ന് സംരക്ഷണം നല്‍കുന്ന നിയമവ്യവസ്ഥകള്‍ പരിഷ്കരിച്ച തൊഴില്‍ നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
Next Story