Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബാത്തിനയില്‍...

ബാത്തിനയില്‍ വെള്ളത്തിലെ ലവണത്വം കാര്‍ഷിക മേഖലയെ ബാധിക്കുന്നു

text_fields
bookmark_border
മസ്കത്ത്: ഭൂഗര്‍ഭ ജലത്തില്‍ ഉപ്പുരസം വര്‍ധിക്കുന്നത് രാജ്യത്തെ പ്രമുഖ കാര്‍ഷിക മേഖലയായ ബാത്തിനയെ പ്രതികൂലമായി ബാധിക്കുന്നു. ഒമാന്‍െറ 53 ശതമാനം കൃഷിഭൂമിയും സ്ഥിതിചെയ്യുന്ന തെക്ക്, വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളിലാണ് കാര്‍ഷിക മേഖലയെ അപകടത്തിലാക്കുന്ന പ്രതിഭാസം വളരുന്നത്. ഭൂഗര്‍ഭ ജലത്തിലെ ഉപ്പുരസം കാരണം നിരവധി കര്‍ഷകരുടെ വിളകള്‍ക്ക് നാശമുണ്ടായിട്ടുണ്ട്.  ഒമാനിലെ 93 ശതമാനം കൃഷിയും ഭൂഗര്‍ഭ ജലത്തെ ആശ്രയിച്ചാണ് നടത്തുന്നത്. ഭൂഗര്‍ഭ ജലത്തില്‍ ഉപ്പുരസം കലരുന്നത് കാര്‍ഷികമേഖലക്ക് വന്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. ഭൂഗര്‍ഭജലം അമിതമായി പമ്പുചെയ്യുന്നതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. ഏറെ വര്‍ഷമായി ഇത് തുടരുകയാണ്. ശരിയായ ജല ഉപയോഗ രീതിയില്ലാത്തതും പ്രദേശത്തിന് യോജിച്ച വിളകള്‍ കൃഷിചെയ്യാത്തതും പ്രതിസന്ധിക്ക് പ്രധാന കാരണമാണ്. മണ്ണിന് യോജിച്ച കൃഷികളാണ് തെരഞ്ഞെടുക്കേണ്ടത്. വെള്ളം കുറച്ച് ആവശ്യമുള്ള കൃഷികള്‍ തെരഞ്ഞെടുക്കണം. 
ഇത് ജലത്തിന്‍െറ ഉപ്പുരസം കുറക്കാന്‍ സഹായിക്കും. ജല സംഭരണം കുറഞ്ഞ പ്രദേശങ്ങളില്‍ പെട്ടെന്ന് വെള്ളം കേടുവരും. ഇത്തരം മേഖലകളില്‍ വളരെ കുറച്ച് മാത്രമാണ് ജലം ഉപയോഗിക്കേണ്ടതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അമിതമായി ജലം പമ്പ് ചെയ്യുന്നതാണ് വെള്ളത്തില്‍ ലവണത്വം വര്‍ധിക്കാന്‍ പ്രധാന കാരണമെന്ന് ബാത്തിന ഫാര്‍മേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ സഈദ് അല്‍ഖാറൂസി പറയുന്നു. ജനസംഖ്യ വര്‍ധിച്ചതോടെ കാര്‍ഷിക മേഖലയുടെ വിസ്തൃതിയും വര്‍ധിച്ചതായി അദ്ദേഹം പറയുന്നു. ഭൂഗര്‍ഭ ജലനിരപ്പ് വര്‍ഷംതോറും താഴുന്നതായി ഗവേഷകനായ ജയസൂര്യ പറയുന്നു. ഓരോ വര്‍ഷവും 30 മുതല്‍ 40 വരെ സെ.മീറ്ററാണ് ജലനിരപ്പ് താഴുന്നത്. ശുദ്ധ ജലനിരപ്പ് താഴുന്നതോടെ ഒഴിഞ്ഞസ്ഥലങ്ങളിലേക്ക് കടല്‍വെള്ളം പ്രവേശിക്കുന്നതായും ഇത് വെള്ളത്തില്‍ ഉപ്പുരസമുണ്ടാക്കാന്‍ കാരണമാക്കുന്നതായും അദ്ദേഹം പറഞ്ഞു. മാങ്ങ, ചെറുനാരങ്ങ, മുന്തിരി തുടങ്ങിയവയുടെ കൃഷിയെ ജലപ്രശ്നം പ്രതികൂലമായി ബാധിച്ചായി മുസന്നയിലെ  കര്‍ഷകന്‍ പറഞ്ഞു. ജലപ്രശ്നം കാരണം നീര്‍മാതളത്തിന്‍െറ രുചിപോലും മാറിപ്പോയി. ജലം കുറച്ച് ആവശ്യമുള്ള കൃഷികള്‍ നടത്തുന്നതിനൊപ്പം മലിനജലം ശുദ്ധീകരിച്ച് കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും ഭൂഗര്‍ഭ ജല ഉപഭോഗം കുറക്കാന്‍ സഹായിക്കും. ഈ മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുകയും അമിതമായി ജലം ഉപയോഗിക്കുന്നതിനെതിരെ ബോധവത്കരണം നടത്തുകയും വേണം. 
ഇങ്ങനെ ശക്തമായ മുന്‍കരുതലുകള്‍ എടുത്തുകഴിഞ്ഞാല്‍ കടല്‍ജലം ഭൂഗര്‍ഭ ശുദ്ധജലത്തിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ കഴിയുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
Next Story