Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസര്‍ക്കാര്‍ മേഖലയിലെ...

സര്‍ക്കാര്‍ മേഖലയിലെ വിദേശികള്‍ വിസ പുതുക്കുമ്പോള്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കുന്നു

text_fields
bookmark_border
മസ്കത്ത്: സര്‍ക്കാര്‍ മേഖലയില്‍ തൊഴിലെടുക്കുന്ന വിദേശ ജീവനക്കാര്‍ക്ക് വിസ പുതുക്കുമ്പോള്‍ ഇനി വൈദ്യപരിശോധന നിര്‍ബന്ധം. ഇതുവരെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മാത്രം രണ്ടു വര്‍ഷത്തിലൊരിക്കല്‍ വൈദ്യപരിശോധനക്ക് വിധേയമായാല്‍ മതിയായിരുന്നു. 
പുതുക്കിയ നിയമ പ്രകാരം സര്‍ക്കാര്‍ വകുപ്പുകളിലെയും കമ്പനികളിലെയും ജീവനക്കാര്‍ വിസ പുതുക്കുന്ന സമയം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ ഹെല്‍ത്ത് സെന്‍ററുകളില്‍ പരിശോധനക്ക് വിധേയരാകണം. പൊതുജനാരോഗ്യത്തിന് ഭീഷണിയായ പകര്‍ച്ചവ്യാധികളില്‍നിന്നുള്ള പൂര്‍ണ സംരക്ഷണമാണ് പുതിയ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 
പരിശോധനക്ക് പ്രത്യേകം ഫീസ് ചുമത്താന്‍ തീരുമാനമില്ല. ബന്ധപ്പെട്ട തൊഴിലുടമയില്‍നിന്നുള്ള പൂരിപ്പിച്ച ഫോറവുമായി സര്‍ക്കാര്‍ ഹെല്‍ത്ത് സെന്‍ററുകളിലത്തെി പരിശോധനക്ക് ഹാജറാവുകയാണ് വേണ്ടതെന്ന് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. 
സര്‍ക്കാറിന്‍െറ പുതിയ തീരുമാനത്തെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും സ്വാഗതം ചെയ്യുന്നു. തൊഴിലാളിയുടെ ആരോഗ്യവും പകര്‍ച്ചവ്യാധി സാന്നിധ്യവും ഉറപ്പാക്കുന്നതുവഴി നേരത്തേ ചികിത്സ തേടാന്‍ കഴിയും. 
അതേസമയം, രാജ്യത്തത്തെുന്ന വിനോദസഞ്ചാരികള്‍ക്കും വൈദ്യപരിശോധനാ നടപടികള്‍ നിര്‍ബന്ധമാക്കണമെന്ന അഭിപ്രായവും ആരോഗ്യമേഖലയില്‍നിന്ന് ഉയരുന്നുണ്ട്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
Next Story