വാദിയില്‍പെട്ട വാഹനത്തിലെ നാലുപേരെ രക്ഷപ്പെടുത്തി
text_fieldsമസ്കത്ത്: സൊഹാറില്‍ വാദിയില്‍പെട്ട വാഹനത്തില്‍ കുടുങ്ങിയ നാലുപേരെ അടിയന്തര രക്ഷാസേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. ഇതില്‍ ഒരാള്‍ക്ക് സാരമായ പരിക്കേറ്റു. മറ്റൊരു സ്ത്രീക്ക് ചെറിയ മുറിവുകളുണ്ട്. അപകടം പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടവിവരം ലഭിച്ച് 15 മിനിറ്റിനുള്ളില്‍ വാഹനത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ കഴിഞ്ഞതായി പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച സൊഹാറില്‍ നല്ല മഴ ലഭിച്ചതിനെ തുടര്‍ന്നാണ് വാദിയുണ്ടായത്. മുന്നറിയിപ്പ് അവഗണിച്ച് വാദിയില്‍ ഇറക്കിയ വാഹനമാണ് ഒഴുക്കില്‍പെട്ടത്. അതിനിടെ, മഴയുണ്ടാകുന്ന പക്ഷം വാദിയില്‍ വാഹനം ഇറക്കരുതെന്ന് അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി.
വാദി അവസാനിക്കുന്നതുവരെയും റോഡിലെ നീരൊഴുക്ക് നിലക്കുന്നത് കാത്തിരിക്കണമെന്നും അതിനുശേഷം മാത്രമേ വാഹനം ഇറക്കാന്‍ പാടുള്ളൂവെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഒമാനിലെ വാദികള്‍ ഏറെ അപകടകരമാണ്. ശക്തമായ അടിയൊഴുക്ക് കാരണം വാദിയില്‍ ഇറങ്ങുന്ന വാഹനങ്ങള്‍ ഒലിച്ചുപോവുന്നത് സാധാരണമാണ്. മലവെള്ളപ്പാച്ചിലിനൊപ്പം കല്ലുകളും പാറകളും ഒലിച്ചത്തെുന്നതിനാല്‍ ഇവ വാഹനങ്ങളുടെ ടയറിലും മറ്റും ഇടിച്ചാണ് വാഹനത്തിന്‍െറ നിയന്ത്രണം നഷ്ടപ്പെടുന്നത്. വാഹനത്തിന്‍െറ നിയന്ത്രണം നഷ്ടപ്പെടുകയോ എന്‍ജിന്‍ നിലക്കുകയോ ചെയ്യുന്നതോടെ മലവെള്ളപ്പാച്ചിലിനെ അതിജീവിക്കാന്‍ വാഹനത്തിന് കഴിയില്ല. ഇത് വാഹനം ഒഴുക്കില്‍പെടാന്‍ കാരണമാകും. ഇതോടെ, വാഹനത്തിന്‍െറയും അതിലുള്ളവരുടെയും ജീവിതം തുലാസിലാകും. ഓരോ മഴക്കാലത്തും ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ ഇങ്ങനെ വാഹനങ്ങള്‍ ഒഴൂക്കില്‍പെടാറുണ്ട്. നിരവധി പേര്‍ക്ക് ജീവഹാനിയും സംഭവിക്കാറുമുണ്ട്. പുതിയ ഗതാഗതനിയമം വാദിയില്‍ വാഹനമിറക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്. ഇത്തരക്കാര്‍ക്ക് ജയില്‍വാസവും പിഴയുമാണ് ശിക്ഷ ലഭിക്കുകയെന്ന് അധികൃതര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നിട്ടും നിരവധി പേരാണ് വാദിയില്‍ വാഹനം ഇറക്കുന്നത്. എന്നാല്‍, നിയമം ശക്തമായി നടപ്പാക്കുന്നതോടെ അപകടങ്ങളും മരണവും കുറക്കാന്‍ കഴിയുമെന്ന് അധികൃതര്‍ കണക്കാക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചിരുന്നു. അടുത്ത ദിവസങ്ങളിലും ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്കും ആലിപ്പഴവര്‍ഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. വിവിധ ഭാഗങ്ങളില്‍ വാദികള്‍ നിറഞ്ഞുകവിഞ്ഞൊഴുകാനും സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്‍െറ ലക്ഷണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അന്തരീക്ഷ ഊഷ്മാവ് കുറയുകയും ചെയ്യുന്നുണ്ട്. ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ മഴക്കുള്ള സാധ്യതയുമുണ്ട്. തണുപ്പുകാലം ആരംഭിക്കുന്നതിന്‍െറ ലക്ഷണങ്ങളും വന്നുതുടങ്ങി. ചിലപ്പോള്‍ വരും ദിവസങ്ങളില്‍ ശക്മായ മഴക്കും സാധ്യതയുണ്ട്.കാലാവസ്ഥ മാറാന്‍ തുടങ്ങിയതോടെ അസുഖങ്ങളും വ്യാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പനിയും ജലദോഷവും വ്യാപിക്കുന്നുണ്ട്. അസുഖം പിടിപെട്ടാല്‍ സുഖമാവാന്‍ ഒരാഴ്ചയെങ്കിലും പിടിക്കുമെന്ന് അസുഖം വന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍, മഴയുണ്ടാവുമ്പോഴും ജാഗ്രത പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
