Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖാബൂസ് സര്‍വകലാശാലയില്‍  വിദ്യാര്‍ഥിയുടെ അതിക്രമം

text_fields
bookmark_border
ഖാബൂസ് സര്‍വകലാശാലയില്‍  വിദ്യാര്‍ഥിയുടെ അതിക്രമം
cancel
camera_alt?????????????? ???????? ????? ????
മസ്കത്ത്: സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയുടെ അതിക്രമം. സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. 
സര്‍വകലാശാലയുടെ ഡീന്‍ഷിപ് ഓഫ് അഡ്മിഷന്‍സ് ആന്‍ഡ് രജിസ്ട്രേഷന്‍സ് വിഭാഗത്തില്‍ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. 
സര്‍വകലാശാലയില്‍ അഞ്ചാം വര്‍ഷ വിദ്യാര്‍ഥിയായ 28കാരന്‍ രാവിലെ ഇവിടെയത്തെി രണ്ടു ജീവനക്കാരെ ആക്രമിക്കുകയായിരുന്നെന്ന് സര്‍വകലാശാല അധികൃതര്‍ ട്വിറ്ററില്‍ പറഞ്ഞു. 
ഓഫിസ് മുറിയിലെ ഫര്‍ണിച്ചറുകള്‍ക്കും ഉപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. വൈകാതെ പൊലീസത്തെി വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമണത്തിന്‍െറ കാരണം വ്യക്തമായിട്ടില്ല. വിദ്യാര്‍ഥി മാനസിക അസ്വാസ്ഥ്യത്തിന് മുമ്പ് ചികിത്സ തേടിയ ആളാണെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. 
സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി ആയുധവുമായി എത്തി ജീവനക്കാരെ ആക്രമിച്ചുവെന്ന വാര്‍ത്തയാണ് രാവിലെ മുതല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരന്നത്. ഇത് വാസ്തവ വിരുദ്ധമാണെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. 
വിദ്യാര്‍ഥിയുടെ കൈവശം ഒരുവിധ ആയുധവും ഉണ്ടായിരുന്നില്ല. ആക്രമണത്തെ കുറിച്ച് ഊഹാപോഹങ്ങള്‍ പരന്നതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചക്കുശേഷമാണ് സര്‍വകലാശാല അധികൃതര്‍ വിശദീകരണവുമായി രംഗത്തത്തെിയത്. 
ആക്രമണത്തിന്‍െറ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. 
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story