സമ്പദ്ഘടനയുടെ വളര്‍ച്ചാ വേഗം കുറഞ്ഞതായി സെന്‍ട്രല്‍ ബാങ്ക്
text_fieldsമസ്കത്ത്: എണ്ണവില താഴ്ച്ചയില്‍തന്നെ തുടരുന്നത് സമ്പദ്ഘടനയുടെ വളര്‍ച്ചാവേഗം കുറച്ചതായി സെന്‍ട്രല്‍ ബാങ്ക് ഒമാന്‍െറ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷത്തിന്‍െറ ആദ്യപാദത്തിലുമാണ് സമ്പദ്ഘടനയില്‍ കിതപ്പ് അനുഭവപ്പെട്ടതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷത്തിന്‍െറ ആദ്യപാദത്തില്‍ മാത്രം 12.2 ശതമാനത്തിന്‍െറ ഇടിവാണ് സമ്പദ്ഘടനയില്‍ ഉണ്ടായത്.
പണപ്പെരുപ്പം കണക്കിലെടുക്കാതെയുള്ള ആഭ്യന്തര ഉല്‍പാദനത്തില്‍ പെട്രോളിയം മേഖലയില്‍നിന്നുള്ള പങ്കാളിത്തം 34 ശതമാനവും എണ്ണയിതര മേഖലയില്‍നിന്നുള്ളത് 2.4 ശതമാനവും കുറഞ്ഞു.
കഴിഞ്ഞവര്‍ഷത്തിന്‍െറ ആദ്യപാദത്തില്‍ ക്രൂഡോയിലിന് ശരാശരി 59.3 ഡോളര്‍ ലഭിച്ചപ്പോള്‍ ഈവര്‍ഷം അത് 35 ഡോളറായി ചുരുങ്ങി. വിദേശവിപണികളില്‍നിന്നുള്ള കടമെടുക്കലിന് ഒപ്പം സമ്പദ്ഘടനയുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ നിരവധി ശുഭസൂചകമായ പരിഷ്കരണ നടപടികള്‍ എടുത്തുവരുകയാണ്. മറ്റു വരുമാന സ്രോതസ്സുകള്‍ കണ്ടത്തെുന്നതിനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ സജീവമായി നടത്തുന്നുണ്ട്. എന്നിരുന്നാലും എണ്ണവില ഉയരാത്ത പക്ഷം കഴിഞ്ഞവര്‍ഷത്തെപ്പോലെ ഇക്കുറിയും കമ്മി ബജറ്റ് ആയിരിക്കാനാണിട. വരുമാന വൈവിധ്യവത്കരണമടക്കം സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് ബാങ്കിങ് മേഖല ശക്തമായ പിന്തുണയാണ് നല്‍കുന്നത്.
ജൂലൈ അവസാനം വരെയുള്ള കണക്ക് എടുക്കുമ്പോള്‍ പരമ്പരാഗത വാണിജ്യബാങ്കുകളുടെ മൊത്തം ആസ്തി 4.2 ശതമാനം വര്‍ധിച്ച് 29.3 ശതകോടി റിയാലായി.
ജൂലൈ അവസാനം വരെയുള്ള കണക്കനുസരിച്ച് മൊത്തം ആസ്തിയുടെ 66.2 ശതമാനം അഥവാ 19.4 ശതകോടി റിയാലാണ് ബാങ്കുകള്‍ കടമായി നല്‍കിയത്. ഇതില്‍ പത്തു ശതമാനം അഥവാ 17.2 ശതകോടി റിയാല്‍ സ്വകാര്യമേഖലക്കാണ് കടമായി നല്‍കിയത്. സര്‍ക്കാര്‍ ഡെവലപ്മെന്‍റ് ബോണ്ടുകള്‍ അടക്കം വിവിധ സെക്യൂരിറ്റികളിലെ നിക്ഷേപത്തില്‍ വര്‍ധനവുണ്ട്. ബാങ്കുകളിലെ നിക്ഷേപമാകട്ടെ 0.5 ശതമാനം വര്‍ധിച്ച് 18.4 ശതകോടി റിയാലായി.
പരമ്പരാഗത ബാങ്കുകളിലെ സര്‍ക്കാര്‍ നിക്ഷേപം 10.3 ശതമാനം കുറഞ്ഞ് 4.8 ശതകോടി റിയാല്‍ ആയപ്പോള്‍ സ്വകാര്യ മേഖലയുടേത് 3.9 ശതമാനം വര്‍ധിച്ച് 12.2 ശതകോടി റിയാല്‍ ആയതായും കണക്കുകള്‍ പറയുന്നു.
ജൂലൈ അവസാനത്തെ കണക്കനുസരിച്ച് ഇസ്ലാമിക് ബാങ്കിങ് സ്ഥാപനങ്ങളുടെ മൊത്തം ആസ്തി 2.7 ശതകോടി റിയാലാണ്. ഇത്തരം സ്ഥാപനങ്ങളിലെ മൊത്തം നിക്ഷേപം 1.2 ശതകോടി റിയാലില്‍ നിന്ന് 1.9 ശതകോടി റിയാല്‍ ആയതായും റിപ്പോര്‍ട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
