പ്രത്യേക ഫണ്ട് വേണമെന്ന് നിര്‍ദേശം
text_fieldsമസ്കത്ത്: എണ്ണ, പ്രകൃതിവാതക മേഖലയില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ട 200ലധികം സ്വദേശികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ പ്രത്യേക ഫണ്ട് രൂപവത്കരിക്കണമെന്ന് ജനറല്‍ ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂനിയന്‍െറ നിര്‍ദേശം.
ഇതുസംബന്ധിച്ച നിര്‍ദേശം സോഷ്യല്‍ ഇന്‍ഷുറന്‍സ് പൊതു അതോറിറ്റിക്ക് സമര്‍പ്പിച്ചതായി ഫെഡറേഷന്‍ നേതാക്കള്‍ അറിയിച്ചു. നിര്‍ദേശം സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ളെന്നും അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഫെഡറേഷന്‍ ചെയര്‍മാന്‍ നബ്ഹാന്‍ അല്‍ ബത്താഷി അറിയിച്ചു.
സാമൂഹിക സുരക്ഷാ പദ്ധതികളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാകും നിര്‍ദേശം അംഗീകരിച്ചാല്‍ സഹായത്തിന് അര്‍ഹതയുണ്ടാവുക.
ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായോ തൊഴില്‍ കരാര്‍പുതുക്കാഞ്ഞതിനാലോ ജോലിനഷ്ടമായവര്‍ക്ക് ശമ്പളത്തിന്‍െറ 75 ശതമാനം വരെ ആറുമാസ കാലയളവിലേക്ക് നല്‍കാനാണ് പദ്ധതി നിര്‍ദേശിക്കുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 200 സ്വദേശികള്‍ക്ക് എണ്ണ, പ്രകൃതിവാതക മേഖലയില്‍ തൊഴില്‍ നഷ്ടമായതായി ഓയില്‍ ആന്‍ഡ് ഗ്യാസ് സെക്ടര്‍ വര്‍ക്കേഴ്സ് യൂനിയന്‍ ചെയര്‍മാന്‍ സൗദ് സാല്‍മി പറഞ്ഞു. മൂന്നു കമ്പനികളില്‍നിന്നാണ് ഇത്രയും പേരെ പിരിച്ചുവിട്ടത്. ഒരിടവേളക്കുശേഷം തൊഴില്‍നഷ്ടം വീണ്ടും ആവര്‍ത്തിക്കുകയാണ്. തൊഴില്‍ നഷ്ടപ്പെട്ടവര്‍ പലതും ജീവിക്കാനായി ബുദ്ധിമുട്ടുകയാണ്. അതിനാല്‍, സാമൂഹിക സുരക്ഷാ ഫണ്ട് അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്ന് സൗദ് സാല്‍മി ആവശ്യപ്പെട്ടു.
തൊഴിലാളികളില്‍നിന്ന് വിഹിതം സ്വീകരിക്കുന്നതിന് പകരം സര്‍ക്കാറും കമ്പനികളും ചേര്‍ന്ന് ഇതിനായി സംവിധാനമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം എണ്ണമേഖലയില്‍നിന്ന് 1600ഓളം സ്വദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു.
ട്രേഡ് യൂനിയനുകള്‍ സമരത്തിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും പിരിച്ചുവിടലുകള്‍ ഉണ്ടാകില്ളെന്ന സര്‍ക്കാറിന്‍െറ ഉറപ്പില്‍ സമരം പിന്‍വലിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.