ഒമാനില്‍ എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന
text_fieldsമസ്കത്ത്: ഒമാനില്‍ സ്വദേശികള്‍ക്കിടയിലെ എച്ച്.ഐ.വി/എയ്ഡ്സ് ബാധിതരുടെ എണ്ണം കഴിഞ്ഞ വര്‍ഷം വര്‍ധിച്ചതായി കണക്കുകള്‍. ആരോഗ്യ മന്ത്രാലയത്തിന്‍െറ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം രോഗബാധയേറ്റ സ്വദേശികളുടെ എണ്ണത്തില്‍ 26.7 ശതമാനത്തിന്‍െറ വര്‍ധനയാണ് ഉണ്ടായത്.
മൊത്തം 142 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ 95 പേര്‍ പുരുഷന്മാരും 47 പേര്‍ സ്ത്രീകളുമാണ്. പുരുഷന്മാരിലും സ്ത്രീകളിലും ഭൂരിപക്ഷം പേരും 25നും 49 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 2015 അവസാനത്തെ കണക്കനുസരിച്ച് ഇതില്‍ 130 പേരാണ് ചികിത്സ തേടുന്നത്.
12 പേര്‍ മരണപ്പെടുകയും ചെയ്തു. രോഗബാധ കണ്ടത്തെിയവരുടെ എണ്ണത്തിലുണ്ടായ വര്‍ധന പ്രധാനപ്പെട്ടതാണെന്ന് ആരോഗ്യമന്ത്രാലയം പ്രതിനിധി ഡോ. മുഹമ്മദ് ബാഖി പറഞ്ഞു. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി രോഗബാധയുണ്ടോയെന്ന് പരിശോധിക്കുന്നതിനായി കൂടുതല്‍ പേര്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടുവരുന്നുണ്ട്. വര്‍ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം രോഗബാധിതരുടെ പേരുവിവരങ്ങള്‍ രഹസ്യമായി വെക്കുമെന്ന ഉറപ്പുമാണ് ആളുകള്‍ക്ക് പ്രേരണയാകുന്നത്.
നേരത്തേ രോഗബാധ കണ്ടത്തെി ചികിത്സ ആരംഭിക്കുന്നതിന്‍െറ പ്രാധാന്യത്തെ കുറിച്ചും പൗരന്മാര്‍ ബോധവാന്മാരാണ്. പരിശോധന നടത്തിയവരുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം വര്‍ധനവുണ്ട്. രോഗബാധിതരായ കൂടുതലാളുകളെ കണ്ടത്തൊന്‍ ഈ ബോധവത്കരണം സഹായിച്ചിട്ടുണ്ട്. ലൈംഗിക ബന്ധത്തിലൂടെയുള്ള വ്യാപനം, മാതാവില്‍നിന്ന് കുഞ്ഞിലേക്ക് രോഗം പടരല്‍, മയക്കുമരുന്ന് ഉപയോഗം മൂലമുള്ള രോഗബാധ എന്നിവയിലും വര്‍ധനവുണ്ട്.
ഇവക്കെല്ലാമെതിരെ പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. കുട്ടികള്‍ക്ക് ഗര്‍ഭകാലത്തും പ്രസവസമയത്തും മുലയൂട്ടുന്നതിലൂടെയുമാണ് രോഗം പടരുന്നത്.
ശരിയായ ചികിത്സ തേടാത്തതോ അല്ളെങ്കില്‍ രോഗബാധ കണ്ടത്തൊത്തതോ ആയ മാതാവില്‍നിന്നാണ് കുട്ടിക്ക് രോഗം ബാധിക്കുകയെന്നും അല്‍ ബാഖി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
