ഫിലിപ്പീന്‍ സ്വദേശിനിയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് സംശയം
text_fieldsമസ്കത്ത്: മസ്കത്തിലെ ഹോട്ടല്‍ ജീവനക്കാരിയായിരുന്ന ഫിലിപ്പീന്‍ സ്വദേശിനി പിങ്കിയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചാണെന്ന് പ്രതി സമ്മതിച്ചതായി റോയല്‍ ഒമാന്‍ പൊലീസ്. കൊലയാളിയെന്ന് കരുതുന്ന ഇന്ത്യക്കാരന്‍ പിങ്കിയെ അടിക്കുകയും ചെയ്തിരുന്നു.
ലൈംഗികബന്ധം നിരസിച്ചതാണ് പ്രതിക്ക് പിങ്കിയോട് വിദ്വേഷമുണ്ടാവാന്‍ കാരണം. അതേ ഹോട്ടലില്‍ ജോലിചെയ്യുകയായിരുന്ന പ്രതിയും പിങ്കിയും ഏറെ അടുത്ത് ഇടപഴകിയിരുന്നു. ഇവര്‍ തമ്മില്‍ സാമ്പത്തികയിടപാടും ഉണ്ടായിരുന്നതായി റോയല്‍ ഒമാന്‍ പൊലീസ് പറഞ്ഞു. പ്രതിയില്‍നിന്ന് പിങ്കി പണം കടം വാങ്ങിയതായും അത് തിരിച്ചുനല്‍കാന്‍ വിസമ്മതിച്ചതായും പറയപ്പെടുന്നു. കൊലയിലേക്ക് വഴിവെച്ച കാരണങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ചയായിരിക്കാം കൊല നടത്തിയതെന്ന് കരുതുന്നു. ബുധനാഴ്ച പിങ്കി സുഹൃത്തുക്കള്‍ക്കൊപ്പം നടക്കാന്‍ പോയിരുന്നു. അതിനുശേഷമാണ് കാണാതാവുന്നത്. വ്യാഴാഴ്ച ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്നാണ് ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്. കൊലപ്പെടുത്തിയശേഷം സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മസ്ജിദിന്‍െറ സമീപത്തെ വാദിയില്‍ തള്ളിയ മൃതദേഹം വെള്ളിയാഴ്ചയാണ് പൊലീസ് കണ്ടത്തെിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ യഥാര്‍ഥ മരണകാരണം കണ്ടത്തൊന്‍ കഴിയുകയുള്ളൂ. അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക. ഫിലിപ്പൈനില്‍ കഴിയുന്ന ഭര്‍ത്താവും നാല് വയസ്സുള്ള മകനും വൈകാതെ ഒമാനിലത്തെും.
ജോര്‍ഡനിലുള്ള മാതാവും ഉടന്‍ എത്തുന്നുണ്ട്. കുടുംബത്തെ കരകയറ്റുന്നതിനായാണ് പിങ്കി പ്രവാസം തെരഞ്ഞെടുത്തത്. അതിനിടെ ഒമാന്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തിലും നടപടിക്രമങ്ങളിലും പിങ്കിയുടെ ബന്ധുക്കള്‍ സംതൃപ്തി പ്രകടിപ്പിച്ചു. ഒമാന്‍ പൊലീസിന് നന്ദിപറയുന്നതായി അടുത്ത ബന്ധുവായ ഏര്‍ണെസ്റ്റോ പറഞ്ഞു. കുറ്റവാളി ശിക്ഷിക്കപ്പെടാതിരിക്കാന്‍ പാടില്ല. അന്വേഷണ റിപ്പോര്‍ട്ടിനായി കുടുംബം കാത്തിരിക്കുകയാണ്. അതോടൊപ്പം മൃതദേഹം വിട്ടുകിട്ടുന്നതിനായും കാത്തിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഒരാള്‍മാത്രമാണ് കൊലപാതകം ചെയ്തതെന്ന് പൊലീസ് പറഞ്ഞതായി പിങ്കിയുടെ ഭര്‍ത്താവ് പറഞ്ഞു. 2012ല്‍ ഖുറത്തെ താമസസ്ഥലത്ത് 51കാരിയായ ഫിലിപ്പീന്‍ സ്വദേശി കൊല്ലപ്പെട്ടിരുന്നു.
ഹെല്‍ത്ത് ക്ളബിലെ ഇന്‍സ്ട്രക്ടറായ ഇവരെ അതേ ക്ളബില്‍ ജോലിചെയ്യുന്ന ഫിലിപ്പീന്‍ വനിതയാണ് കൊലപ്പെടുത്തിയത്. കത്തികൊണ്ട് പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. ഒമാനില്‍ കൊലപാതകങ്ങള്‍ അപൂര്‍വമാണ്. കഴിഞ്ഞ വര്‍ഷം ആറുപേര്‍ മാത്രമാണ് കൊലചെയ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
