മലയാളം മിഷന്‍ സെമിനാറും ചര്‍ച്ചയും സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: മലയാളം മിഷന്‍ ഒമാന്‍ പ്രവാസി ‘വിദ്യാര്‍ഥികള്‍ നേരിടുന്ന സാംസ്കാരിക വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ സെമിനാറും ചര്‍ച്ചയും സംഘടിപ്പിച്ചു. ഫുഡ്പാര്‍ക്ക് റസ്റ്റാറന്‍റില്‍ നടന്ന സെമിനാറില്‍ മലയാളം മിഷന്‍ ഒമാന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് അന്‍വര്‍ ഫുല്ല അധ്യക്ഷത വഹിച്ചു. അഡ്വ. എം.കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. മസ്കത്തിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളിലെ മലയാളം വിഭാഗം അധ്യാപികമാരായ ബ്രജി അനില്‍കുമാര്‍ (ഐ.എസ്.എം), ഗീത ഉണ്ണികൃഷ്ണന്‍ (ഐ.എസ്.ഡി), ഷാജഹാന്‍ (ഐ.എസ്.എസ്), പൃഥ്വിരാജ് ബെസ്റ്റ് ഇന്ത്യ, സൈനുദ്ദീന്‍ സൂര്‍, നൗഷാദ് ബുഅലി, അജിത മലയാലപുഴ, സാമൂഹിക സാംസ്കാരികരംഗത്തെ പ്രമുഖര്‍ സംസാരിച്ചു. ട്രഷറര്‍ രതീഷ് പട്ടിയാത്ത് വിഷയം അവതരിപ്പിച്ചു. കോഓഡിനേറ്റര്‍ സദാനന്ദന്‍ എടപ്പാള്‍ സ്വാഗതവും റഷീദ രാജന്‍ നന്ദിയും പറഞ്ഞു. മസ്കത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്ത സെമിനാറില്‍ കഴിഞ്ഞ 10ാം ക്ളാസ്, പ്ളസ് ടു പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച മലയാളം ഒമാന്‍ കുടുംബത്തിലെ കുട്ടികളെ മെമന്‍േറാ നല്‍കി ആദരിച്ചു.