സി.ബി.എസ്.ഇ 10ാം ക്ളാസ് പരീക്ഷ: ഒമാനിലെ സ്കൂളുകള്‍ക്ക് മികച്ച വിജയം
text_fieldsമസ്കത്ത്: സി.ബി.എസ്.ഇ 10ാം ക്ളാസ് പരീക്ഷയില്‍ ഒമാനിലെ സ്കൂളുകള്‍ക്ക് മികച്ച വിജയം. ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 188 വിദ്യാര്‍ഥികളില്‍ 49 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ കരസ്ഥമാക്കി. 67 വിദ്യാര്‍ഥികള്‍ക്ക് സി.ജി.പി.എ 9 ഗ്രേഡും 52 പേര്‍ക്ക് സി.ജി.പി.എ എട്ട് ഗ്രേഡും ലഭിച്ചു. കഴിഞ്ഞവര്‍ഷം പരീക്ഷയെഴുതിയ 204 പേരില്‍ 27 പേര്‍ക്ക് മത്രമാണ് എ വണ്‍ ലഭിച്ചത്.
വിജയികളെ പ്രിന്‍സിപ്പല്‍ ഡോ. ശ്രീദേവി പി.തഷ്നത്ത്, എസ്.എം.സി പ്രസിഡന്‍റ് അബ്ദുല്‍റഹീം ഖാസിം, മറ്റു കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ അനുമോദിച്ചു. ഇബ്രി ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളും മികച്ച വിജയമാണ് കൈവരിച്ചത്. പരീക്ഷയെഴുതിയ 28 പേരില്‍ നാലുപേര്‍ക്ക് എല്ലാ വിഷയത്തിനും എ വണ്‍ ലഭിച്ചു. കുസും രാമചന്ദ്ര, രജിത്ത് കൃഷ്ണന്‍, രേഷ്മാ ചന്ദ്രന്‍, ഷെറിന്‍ ഷാജി എന്നിവര്‍ക്കാണ് എല്ലാ വിഷയത്തിനും എ വണ്‍ ലഭിച്ചത്. സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റിയും പ്രിന്‍സിപ്പലും വിദ്യാര്‍ഥികളെ അനുമോദിച്ചു.
മബേല ഇന്ത്യന്‍ സ്കൂളിലെ ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍ മികച്ച വിജയം നേടി. പരീക്ഷയെഴുതിയ 36 വിദ്യാര്‍ഥികളില്‍ നാലുപേര്‍ക്ക് എല്ലാ വിഷയത്തിനും എ വണ്‍ ഗ്രേഡ് ലഭിച്ചു.
കല്യാണി അശോക്, നീമ ഷിജു പുതുക്കാട്ട്, ജനനിപ്രിയ ബാലഗംഗാധരന്‍, ദൃഷ്ടി ജിതേന്ദ്ര എന്നിവര്‍ക്കാണ് എല്ലാ വിഷയത്തിനും എ വണ്‍ ലഭിച്ചത്. പ്ളസ്വണ്‍ ക്ളാസുകള്‍ ഈമാസം 29ന് ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. മുലദ സ്കൂളില്‍ പരീക്ഷയെഴുതിയ 152 പേരില്‍ 29 പേര്‍ എല്ലാ വിഷയത്തിനും എവണ്‍ ഗ്രേഡ് നേടി. 81 പേര്‍ക്ക് തൊണ്ണൂറ് ശതമാനത്തിനുമുകളില്‍ മാര്‍ക്ക് നേടാന്‍ കഴിഞ്ഞു. 124 പേര്‍ക്ക് 75 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചു. മികച്ച വിജയം നേടിയവരെ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി അനുമോദിച്ചു.
നിസ്വ ഇന്ത്യന്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 50 വിദ്യാര്‍ഥികളും ഉന്നതവിജയം കരസ്ഥമാക്കി. എല്ലാ വിദ്യാര്‍ഥികളും ഫസ്റ്റ് ക്ളാസോടെയാണ് വിജയിച്ചത്. റിഥ മറിയം, സെറ അന്ന പോള്‍, സൂരജ് സുരേഷ്, അനന്തു എസ്.പിള്ള, ലിജോ ജോയ്, റിജോയ് സാബിന്‍, ഇരോള്‍ ഷെര്‍വിന്‍,ശ്രുതി സോന്‍സ്, അരുണ്‍ രഘുനാഥ് എന്നിവര്‍ എല്ലാ വിഷയത്തിനും എ വണ്‍ നേടി. 23 വിദ്യാര്‍ഥികള്‍ക്ക് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചു. വിദ്യാര്‍ഥികളെയും പ്രിന്‍സിപ്പല്‍ മീനാക്ഷി മിനുവിന്‍െറയും നേതൃത്വത്തിലുള്ള അധ്യാപകരെ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി അനുമോദിച്ചു.
ഗൂബ്ര ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളും 10ാം ക്ളാസ് പരീക്ഷയില്‍ മികച്ച നേട്ടം കൈവരിച്ചു. പരീക്ഷയെഴുതിയ 191 പേരില്‍ 59 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ വണ്‍ ഗ്രേഡ് നേടി. 116 വിദ്യാര്‍ഥികള്‍ക്ക് സി.ജി.പി.എ ഒമ്പത് ഗ്രേഡ് ലഭിച്ചു.
മികച്ചവിജയം നേടിയ വിദ്യാര്‍ഥികളെ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.