വിദേശ തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചു; കൂടുതല്‍ പേരും ഇന്ത്യക്കാര്‍
text_fieldsമസ്കത്ത്: ഒമാനിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധന. ഏപ്രില്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് 17,63,710 വിദേശ തൊഴിലാളികളാണുള്ളത്. മാര്‍ച്ച് അവസാനത്തെ 17,47,097ല്‍നിന്ന് ഒരു ശതമാനം വര്‍ധനയുണ്ടായി.
വിദേശ തൊഴിലാളികളില്‍ 15,64,532 പേരും പുരുഷന്‍മാരാണെന്നും ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു. സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം ഒരു ശതമാനം വര്‍ധിച്ച് 14,30,965 ആയി. ഇതില്‍ 13,98,553 പേരും പുരുഷന്മാരാണ്. 39,638 പുരുഷന്മാരടക്കം 61,495 പേര്‍ സര്‍ക്കാര്‍ മേഖലയിലും തൊഴിലെടുക്കുന്നുണ്ട്. നിര്‍മാണ മേഖലയിലാണ് ഇവര്‍ കൂടുതലും, 6,52,439 പേര്‍. മൊത്ത വ്യാപാര, ചില്ലറ വിപണനമേഖലയില്‍ 2,21,307 ഉം നിര്‍മാണ മേഖലയില്‍ 1,99,725 ഉം വിദേശ തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. 6,49,380 പേര്‍ക്ക് ഇന്‍റര്‍മീഡിയറ്റ് സര്‍ട്ടിഫിക്കറ്റ് ഉള്ളപ്പോള്‍ 4,75,427 പേര്‍ക്ക് എഴുതാന്‍ വായിക്കാനും മാത്രമേ കഴിയൂ. 22,180 പുരുഷന്മാരടക്കം 25,140 നിരക്ഷരരും രാജ്യത്ത് തൊഴിലെടുക്കുന്നുണ്ട്. 1,40,362 പുരുഷന്മാരടക്കം 1,60,020 പേര്‍ക്ക് പ്രൈമറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ട്. ഡിപ്ളോമ ധാരികളുടെ എണ്ണം 53,527 ആണ്. 94,494 ബിരുദധാരികളും ഇവിടെയുണ്ട്. ബിരുദധാരികളില്‍ 77,372 പേരാണ് പുരുഷന്മാര്‍. ഹയര്‍ ഡിപ്ളോമ ധാരികളുടെ എണ്ണം ഒരു ശതമാനം കൂടി 4,907 ആയപ്പോള്‍ മാസ്റ്റേഴ്സ് യോഗ്യതയുള്ളവരുടെ എണ്ണം 0.1 ശതമാനം കുറഞ്ഞ് 5,839 ലത്തെി. ഡോക്ടറേറ്റ് യോഗ്യതയുള്ളവരുടെ എണ്ണം 0.1 ശതമാനം കുറഞ്ഞ് 2,823ഉം ആയിട്ടുണ്ട്. പ്രവാസികളുടെ എണ്ണത്തില്‍ ആദ്യ സ്ഥാനം ഇന്ത്യക്കാര്‍ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. ഇന്ത്യക്കാരുടെ എണ്ണം മാര്‍ച്ച് അവസാനത്തേക്കാള്‍ ഒരു ശതമാനം കൂടി 6,87,592 ആയിട്ടുണ്ട്. ഇതില്‍ 6,49,200 ഉം പുരുഷന്മാരാണ്. ബംഗ്ളാദേശുകാരുടെ എണ്ണത്തിലാണ് ഏറ്റവുമധികം വര്‍ധന, മൂന്നര ശതമാനം. 5,97,600 പുരുഷന്മാരടക്കം 6,30,433 ബംഗ്ളാദേശുകാര്‍ ഒമാനിലുണ്ട്. പാകിസ്താന്‍കാരാകട്ടെ 1.1 ശതമാനം വര്‍ധിച്ച് 2,25,112 ആയി. ഇതില്‍ 2,23,885 പേരും പുരുഷന്മാരാണ്. ഇത്യോപ്യക്കാരുടെ എണ്ണം 5.6 ശതമാനം കുറഞ്ഞ് 21,221 ആയി. ഇതില്‍ 21,013 പേരും സ്ത്രീകളാണ്. ഇന്തോനേഷ്യന്‍, ഫിലിപ്പീന്‍സ് സ്വദേശികളിലും സ്ത്രീകളാണ് കൂടുതല്‍.
യഥാക്രമം 27681, 24403 എന്നിങ്ങനെയാണ് ഇവരുടെ എണ്ണം. 24,937 ഈജിപ്തുകാരും 14,000 നേപ്പാളുകാരും 16,885 ശ്രീലങ്കക്കാരും സുല്‍ത്താനേറ്റിലുണ്ട്. മറ്റു രാജ്യക്കാരുടെ എണ്ണം 78,637 ആണ്.
ജനസംഖ്യ 44,28,946 ആയി ഉയര്‍ന്നു
മസ്കത്ത്: ഒമാനിലെ ജനസംഖ്യയില്‍ വര്‍ധന. ഏപ്രില്‍ അവസാനത്തെ കണക്കനുസരിച്ച് 44,28,946 ആണ് ഒമാനിലെ ജനസംഖ്യയെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് 2.6 ശതമാനമാണ് ജനസംഖ്യയിലുണ്ടായ വര്‍ധന. ഇതില്‍ 20,14,348 പേരാണ് പ്രവാസികളായുള്ളത്.
മൊത്തം ജനസംഖ്യയുടെ 45.5 ശതമാനമാണ് പ്രവാസികളുടെ എണ്ണം. ഡിസംബര്‍ അവസാനം 19,27,938 ആയിരുന്ന പ്രവാസികളുടെ എണ്ണത്തില്‍ നാലുമാസം കൊണ്ട് നാലര ശതമാനത്തിന്‍െറ വര്‍ധനവാണുണ്ടായത്. നിയമപ്രകാരമുള്ള രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത 130511 പ്രവാസികളും വിവിധ ഗവര്‍ണറേറ്റുകളിലായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
