ദുകമില്‍ ചൈന വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നു
text_fieldsമസ്കത്ത്: ദുകമില്‍ പ്രത്യേക സാമ്പത്തിക മേഖലയില്‍ ചൈനീസ് മുതല്‍മുടക്കില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നു.
അടുത്തയാഴ്ച ഇതുസംബന്ധിച്ച കരാറില്‍ ഒപ്പിടുമെന്ന് ചൈനയിലെ ഒമാന്‍ അംബാസഡര്‍ അബ്ദുല്ലാഹ് ബിന്‍ സാലിഹ് അല്‍ സാദി പറഞ്ഞു.
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ഊര്‍ജിതപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് വ്യവസായ പാര്‍ക്കിന് ചൈന മുതല്‍മുടക്കുന്നത്.
കരാര്‍ ഒപ്പിടുന്നതിന് ചൈനീസ് സര്‍ക്കാറിന്‍െറ സ്റ്റേറ്റ് അഡൈ്വസര്‍ യാങ് ജി ചി അടുത്തയാഴ്ച ഒമാന്‍ സന്ദര്‍ശിക്കും.
ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയടക്കം ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ അനുഗമിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 200 ദശലക്ഷം യുവാന്‍ ആകും ചെലവിടുക. നിരവധി കമ്പനികള്‍ അടങ്ങിയതാകും പാര്‍ക്കെന്നും അംബാസഡര്‍ പറഞ്ഞു.
ഒമാനിലെ നിക്ഷേപാവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിനും ചൈനീസ് കമ്പനികളുമായുള്ള സഹകരണവും ലക്ഷ്യമിട്ട് ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സൈദ് ബിന്‍ സാലെഹ് അല്‍ കിയൂമിയുടെ നേതൃത്വത്തിലുള്ള സംഘം ചൈന സന്ദര്‍ശിക്കുകയാണ്.
ഗുവാങ്റ്റ്സുവില്‍ കഴിഞ്ഞദിവസം ചേംബറിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ബിസിനസ് ഫോറത്തില്‍ നിരവധി ചൈനീസ് കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
