ഒമാന്‍ എയര്‍ വിമാനങ്ങള്‍ അല്‍ഐനില്‍ അടിയന്തരമായി ഇറക്കി
text_fieldsമസ്കത്ത്: ഒമാന്‍ എയര്‍ വിമാനങ്ങള്‍ അല്‍ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. മിലാനില്‍നിന്നും ജിദ്ദയില്‍നിന്നും വന്ന വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. മസ്കത്തില് മറ്റൊരു വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയതിനാലാണ് ഇങ്ങനെയുണ്ടായതെന്ന് ഒമാന്‍ എയര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. മിലാനില്‍നിന്നുള്ള ഡബ്ള്യു.വൈ 144, ഡബ്ള്യു.വൈ 674 വിമാനങ്ങളാണ് അല്‍ ഐനില്‍ ഇറക്കിയത്.
ജിദ്ദ വിമാനം 9.35നും മിലാനില്നിന്നുള്ളത് 9.40നുമാണ് മസ്കത്തില് എത്തിയത്. മറ്റ് അഞ്ച് വിമാനങ്ങളും ബുധനാഴ്ച വൈകിയിട്ടുണ്ട്.
വിമാനത്തില്‍ വെച്ച് അസുഖബാധിതരായ മൂന്നുപേരെ ഇറക്കുന്നതിനായി തിരിച്ചുപറന്നതിനാല് ക്വാലാലംപുര്‍ മസ്കത്ത് വിമാനം 2.25 മണിക്കൂര്‍ വൈകി. ക്വാലാലംപുര്‍ വിമാനത്തില്‍ നിന്നുള്ള 86 യാത്രക്കാര്‍ കയറേണ്ടിയിരുന്നതിനാല്‍ കൈറോ വിമാനം ഒരുമണിക്കൂറും വൈകി.