പുതിയ തൊഴില്‍നിയമം ഉടനെന്ന് ശൂറാ അംഗം
text_fieldsമസ്കത്ത്: രാജ്യത്ത് തൊഴില്‍നിയമ പരിഷ്കരണം ഉടന്‍. മാനവ വിഭവശേഷി മന്ത്രാലയം ഇതുസംബന്ധിച്ച അന്തിമ മിനുക്കുപണിയിലാണെന്നും ഇത് അധികം വൈകാതെ മജ്ലിസുശ്ശൂറയുടെ പരിഗണനക്ക് എത്തുമെന്നും ബോഷറില്‍നിന്നുള്ള ശൂറാ അംഗമായ മുഹമ്മദ് അല്‍ ബുസൈദി പറഞ്ഞു. തൊഴിലാളികള്‍ക്ക് പുതിയ നിയമത്തില്‍ കൂടുതല്‍ അവകാശങ്ങളുണ്ടാകുമെന്നും തൊഴിലുടമകളുടെ താല്‍പര്യവും ഇതോടൊപ്പം കണക്കിലെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. തൊഴിലാളിക്കും തൊഴിലുടമകള്‍ക്കുമായിരിക്കും പുതിയ നിയമം.
ഇതിനിടെ, സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്ക് നിലവിലെ തൊഴില്‍നിയമത്തെ കുറിച്ച് ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പുതിയ നിയമം മാറുംമുമ്പ് നിലവിലെ നിയമത്തെ കുറിച്ച് മാനവ വിഭവശേഷി മാനേജര്‍മാരെ ബോധവത്കരിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യമെന്ന് ചേംബര്‍ അംഗങ്ങള്‍ പറഞ്ഞു. ജീവനക്കാര്‍ നിയമത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ എന്താണ് അവരുടെ അവകാശങ്ങളെന്ന് മാനേജര്‍മാര്‍ക്ക് കൃത്യമായ ബോധ്യം ഉണ്ടാകുന്നത് സ്ഥാപനത്തിന് കൃത്യമായ ഭദ്രത ഉറപ്പാക്കുമെന്ന് ചേംബര്‍ ഓഫ് കോമേഴ്സ് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് ലേബര്‍ കമ്മിറ്റി വിഭാഗം തലവന്‍ ശൈഖ് മുഹമ്മദ് അല്‍ അന്‍സി പറഞ്ഞു. അതിനിടെ, രാജ്യത്ത് നിലനില്‍ക്കുന്ന രണ്ടുവര്‍ഷത്തെ എന്‍.ഒ.സി സമ്പ്രദായത്തിനും രണ്ടു വര്‍ഷത്തെ വിസാ നിരോധത്തിനും മാറ്റംവരുത്താന്‍ ഉദ്ദേശ്യമില്ളെന്ന് അധികൃതര്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മാറുന്നതുവരെ ഈ നയം തുടരുമെന്ന് മാനവവിഭവശേഷി മന്ത്രിയുടെ ഉപദേശകന്‍ സലീം അല്‍ സഅദിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ തൊഴില്‍മേഖലയില്‍ മുന്നേറ്റമുണ്ടാക്കലും ഈ നിയമത്തിന്‍െറ ലക്ഷ്യമാണ്. നിയമംമൂലം വിദഗ്ധരായ പ്രവാസി തൊഴിലാളികളെ ലഭിക്കാന്‍ പ്രയാസമുള്ളതായി നിരവധി കമ്പനികള്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. പരാതി പറയാതെ പുതിയ തൊഴിലാളികളെ നിയമിച്ച് പരിശീലനം നല്‍കുകയാണ് വേണ്ടതെന്ന് അല്‍ സഅദി പറഞ്ഞു. കമ്പനികളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമം.
വിദേശത്തുനിന്ന് കൊണ്ടുവരുന്നവര്‍ തൊഴില്‍പരിചയം ലഭിച്ചശേഷം പുതിയ തൊഴിലിടങ്ങളിലേക്ക് മാറുന്നത് പഴയ കമ്പനികള്‍ക്ക് സാമ്പത്തിക നഷ്ടത്തിന് വഴിയൊരുക്കുന്നു. എന്‍.ഒ.സി നിയമത്തോടെ തൊഴില്‍വിപണിയില്‍ സ്ഥിരതയുണ്ടായതായി അല്‍ സഅ്ദി പറഞ്ഞു. രാജ്യത്ത് ആയിരക്കണക്കിന് സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതായി ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി അംഗം അഹ്മദ് അല്‍ ഹൂതി പറഞ്ഞു. 30,000ത്തില്‍ താഴെ സ്വദേശികളാണ് തൊഴില്‍ തേടുന്നത്. ഇതോടൊപ്പം, എണ്ണവിലയിടിവുമൂലമുള്ള സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്. ഇത് രണ്ടും കണക്കിലെടുത്ത് സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് അല്‍ ഹൂതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
