സ്ഥാനാര്‍ഥികള്‍ എത്തിയില്ളെങ്കിലും പ്രചാരണച്ചൂട് കുറയാതെ ഒമാന്‍
text_fieldsമസ്കത്ത്: കേരളം പോളിങ്ബൂത്തിലത്തൊന്‍ ഒരാഴ്ച മാത്രം ശേഷിക്കേ ഒമാനിലും തെരഞ്ഞെടുപ്പ് പ്രചാരണ ചൂടേറി. ഓരോ മണ്ഡലങ്ങളിലുമുള്ള പ്രവാസി കുടുംബങ്ങളുടെ വോട്ട് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് വീഴുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള അവസാന വട്ട ഓട്ടത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനാ പ്രതിനിധികള്‍. ആറു ലക്ഷം പ്രവാസികളില്‍ നാലു ലക്ഷത്തിലധികം പേരും മലയാളികളാണെങ്കിലും അബ്ദുറഹ്മാന്‍ രണ്ടത്താണിയൊഴികെ ആരും തന്നെ ഒമാനിലേക്ക് വോട്ട് ചോദിച്ച് എത്തിയിട്ടില്ല. മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ വിവിധയിടങ്ങളില്‍ ചിതറിക്കിടക്കുന്നതിനാലാണ് സ്ഥാനാര്‍ഥികള്‍ എത്താത്തതെന്നും ഇത് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ളെന്നും പോഷക സംഘടനാ പ്രതിനിധികള്‍ പറയുന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുള്ളതിനാല്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് പ്രധാനമായും പ്രചാരണം നടക്കുന്നത്. ഗ്ളോബല്‍ കമ്മിറ്റിയുടെ കീഴില്‍ കേരളത്തെ നാലു മേഖലകളായി തിരിച്ചാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ഒ.ഐ.സി.സി പ്രസിഡന്‍റ് സിദ്ദീഖ് ഹസന്‍ പറഞ്ഞു. ഓരോ കോഓഡിനേറ്റര്‍മാര്‍ക്ക് ഇതിന്‍െറ ചുമതല നല്‍കിയിട്ടുണ്ട്. ഇവര്‍ അതത് ഡി.സി.സികളുമായി ആശയവിനിമയം നടത്തിയാണ് പ്രചാരണം ആസൂത്രണം ചെയ്യുന്നത്. ഫേസ്ബുക്, വാട്ട്സ് ആപ് വഴിയും ശക്തമായ പ്രചാരണമാണ് നടക്കുന്നത്.
ഒരു മണ്ഡലത്തില്‍ തന്നെയുള്ളവരുടെ നാലും അഞ്ചും ഗ്രൂപ്പുകളുണ്ട്. ഇവയില്‍ സ്ഥാനാര്‍ഥികളും നേതാക്കളുമത്തെി ആശയവിനിമയം നടത്താറുമുണ്ട്. ഇനിയുള്ള ഒരാഴ്ച പ്രചാരണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തകരില്‍ പലരും നാട്ടിലേക്ക് ച്രാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പോയിരുന്നു. ചിലര്‍ വോട്ടിന് നാട്ടില്‍പോകാനും ഒരുങ്ങുന്നുണ്ടെന്നും സിദ്ദീഖ് ഹസന്‍ പറഞ്ഞു. മുസ്ലിംലീഗ് പോഷക സംഘടനയായ കെ.എം.സി.സിയുടെ കീഴില്‍ നാലു തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളാണ് നടന്നത്. താനൂരിലെ സ്ഥാനാര്‍ഥിയായ അബ്ദുറഹ്മാന്‍ രണ്ടത്താണി ഇതില്‍ ഒരു കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. നവ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് കെ.എം.സി.സി. ജനറല്‍ സെക്രട്ടറി പി.എ.വി അബൂബക്കര്‍ പറഞ്ഞു. ഓരോ ജില്ലകള്‍ ആസ്ഥാനമാക്കിയും തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപവത്കരിച്ചിട്ടുണ്ട്. ശക്തമായ മത്സരം നടക്കുന്ന അഴീക്കോട്, മഞ്ചേശ്വരം, മണ്ണാര്‍ക്കാട്, കൊടുവള്ളി എന്നിവിടങ്ങളില്‍ മസ്കത്ത് കെ.എം.സി.സിയുടെ പ്രചാരണ പരിപാടിയായ പാട്ടുവണ്ടി അടുത്ത ഒരാഴ്ച പര്യടനം നടത്തും. അഴീക്കോട് മണ്ഡലത്തിലെ 75 പ്രവര്‍ത്തകരടക്കമുള്ളവര്‍ ഇതിനകം നാട്ടിലത്തെിയിട്ടുണ്ട്. ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലെ കൂടുതല്‍ പേരെ നാട്ടിലത്തെിക്കാനാണ് പദ്ധതി. സംഘടിത പ്രചാരണ പ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ളെന്ന് എല്‍.ഡി.എഫ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. നവ മാധ്യമങ്ങളിലൂടെ വ്യക്തിഗത പ്രചാരണങ്ങളാണ് നടക്കുന്നത്.
സംസ്ഥാന സര്‍ക്കാറിന്‍െറ അഴിമതിയും ബി.ജെ.പിയുടെ വര്‍ഗീയതയിലൂന്നിയ നയങ്ങളുമെല്ലാം തുറന്നുകാണിക്കാന്‍ വാട്ട്സ്ആപ് ഗ്രൂപ്പുകളിലൂടെയുള്ള ചര്‍ച്ചകള്‍ക്ക് കഴിഞ്ഞതായി സംഘടനാ പ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ പറഞ്ഞു. വാര്‍ഷികാവധി അടുത്ത പ്രവര്‍ത്തകര്‍ മാത്രമാണ് തെരഞ്ഞെടുപ്പിന് നാട്ടിലേക്ക് പോകുന്നത്.
എന്‍.ഡി.എ പ്രവര്‍ത്തകരും അനുഭാവികളും ആവേശത്തിലാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നതിനൊപ്പം നാട്ടിലെ സുഹൃത്തുക്കള്‍ക്ക് ഫോണ്‍ ചെയ്തും വോട്ടഭ്യര്‍ഥിക്കുന്നുണ്ടെന്ന് എന്‍.ഡി.എ അനുഭാവിയായ എം.ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. ജനകീയ മതേതര രാഷ്ട്രീയ ബദല്‍ എന്ന തങ്ങളുടെ ആശയം ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സ്വീകാര്യമാകുമെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പ്രതീക്ഷ. വാട്ട്സ്ആപ്, ഫേസ്ബുക് വഴിയാണ് പ്രചാരണം. ചില മണ്ഡലങ്ങളിലെങ്കിലും സാന്നിധ്യം തെളിയിക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തില്‍ പ്രവര്‍ത്തകരും അനുഭാവികളും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.