കടലില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടത്തെി
text_fieldsസലാല: കഴിഞ്ഞദിവസം കടലില്‍ കുളിക്കാനിറങ്ങി കാണാതായ മലയാളിയുടെ മൃതദേഹം കണ്ടത്തെി. കാഞ്ഞങ്ങാട് വാഴക്കോട് സ്വദേശി തോക്കാനം വീട്ടില്‍ ശരത് (26) ആണ് മരിച്ചത്. രാവിലെ തീരത്തോട് ചേര്‍ന്ന് ശരത്തിനെ കാണാതായ സ്ഥലത്ത് മൃതദേഹം പൊങ്ങിവരുകയായിരുന്നു.
ഒന്നര വര്‍ഷം മുമ്പാണ് ശരത് ഒമാനില്‍ ജോലിക്കത്തെിയത്. വണ്ടര്‍ഫുള്‍ കോറല്‍ എന്ന ഐ.ടി കമ്പനിയില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്നു. റോയല്‍ പാലസിലെ കരാര്‍ ജോലിക്കായി ഒരാഴ്ച മുമ്പാണ് സലാലയില്‍ വന്നത്. കൂടെ കുളിക്കാനിറങ്ങിയ അനിലും സുജിത്തും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആഴക്കടലിലേക്ക് നീങ്ങിപ്പോവുകയായിരുന്നു.
കടല്‍തീരത്ത് ഉണ്ടായിരുന്ന മലയാളിയായ ഒരു ഉദ്യോഗസ്ഥന്‍ ഫോണ്‍ ചെയ്തതിനാല്‍ രണ്ടു മിനിറ്റിനകം തൊട്ടടുത്തുള്ള പോര്‍ട്ടില്‍നിന്ന് പൊലീസ് ബോട്ടും മുങ്ങല്‍ വിദഗ്ധരുമത്തെിയെങ്കിലും കണ്ടത്തൊനായില്ല. അവിവാഹിതനാണ്. പിതാവ്: ബാലകൃഷ്ണന്‍. മാതാവ്: ശൈലജ. ഷൈലേഷ് സഹോദരനും സ്നേഹ സഹോദരിയുമാണ്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ മസ്കത്തില്‍നിന്ന് കമ്പനി അധികൃതര്‍ ഇവിടെ എത്തിയിട്ടുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ പ്രകാശന്‍ കൈരളി പറഞ്ഞു.