ഡ്യൂപ്ളിക്കേറ്റ് താക്കോല്‍ നിര്‍മാതാക്കള്‍ ആര്‍.ഒ.പിയുടെ അനുമതി വാങ്ങണം
text_fieldsമസ്കത്ത്: ഡ്യൂപ്ളിക്കേറ്റ് താക്കോലുകള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും അനുമതി വാങ്ങിയിരിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
വേനലില്‍ വ്യാപകമാകുന്ന മോഷണം തടയുന്നതിന്‍െറ ഭാഗമായാണ് ഈ തീരുമാനം. ഒരു വര്‍ഷത്തേക്ക് ലൈസന്‍സിന് 50 റിയാലാണ് ഫീസായി ചുമത്തുകയെന്ന് പൊലീസ് ആന്‍ഡ് കസ്റ്റംസ് വിഭാഗം ഇന്‍സ്പെക്ടര്‍ ജനറല്‍ ഹസന്‍ ബിന്‍ മുഹ്സിന്‍ അല്‍ ഷുറൈഖി അറിയിച്ചു. സമയത്തിന് ലൈസന്‍സ് പുതുക്കാത്ത സ്ഥാപനങ്ങളില്‍നിന്ന് പ്രതിമാസം പത്തു റിയാല്‍ വീതം പിഴ ചുമത്തുകയും ചെയ്യും. ഇത്തരം കടകളെ നിരീക്ഷിക്കുന്നതിലൂടെ മോഷണക്കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശികളും വിദേശികളും വേനലവധി ചെലവഴിക്കാന്‍ പോകുന്ന സമയത്താണ് മോഷണങ്ങള്‍ കൂടുതലായി നടക്കാറുള്ളത്.
താക്കോല്‍ കൈവശപ്പെടുത്തി ഡ്യൂപ്ളിക്കേറ്റ് ഉണ്ടാക്കിയും വാതിലുകളും ജനലുകളും കുത്തിത്തുറന്നുമാണ് മോഷ്ടാക്കള്‍ അകത്തുകടക്കുന്നത്. വിലപിടിപ്പുള്ള സാധനങ്ങള്‍ വീടുകളില്‍വെച്ചു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.
മോഷണ കുറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ആര്‍.ഒ.പി പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.