Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅറ്റകുറ്റപ്പണിക്കായി...

അറ്റകുറ്റപ്പണിക്കായി മസ്കത്ത് വിമാനത്താവള റണ്‍വേ അടക്കും

text_fields
bookmark_border

മസ്കത്ത്: അറ്റകുറ്റപ്പണിക്കായി ആഴ്ചയില്‍ മൂന്നു ദിവസം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ റണ്‍വേ അടച്ചിടും. ഞായര്‍, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 5.15 മുതല്‍ 6.15വരെ ഒരുമണിക്കൂര്‍ ആണ് റണ്‍വേ അടക്കുകയെന്ന് ഒമാന്‍ എയര്‍പോര്‍ട്സ് മാനേജ്മെന്‍റ് കമ്മിറ്റി വിമാനക്കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കി. 
ഈ സമയങ്ങളില്‍ പുലര്‍ച്ചെ 4.55നുള്ളില്‍ അവസാന സര്‍വിസ് പൂര്‍ത്തിയാക്കണം. പതിവ് അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് റണ്‍വേ അടക്കുന്നതെന്ന് എയര്‍പോര്‍ട്സ് മാനേജ്മെന്‍റ് കമ്പനി വക്താവ് പറഞ്ഞു. അറ്റകുറ്റപ്പണി കണക്കിലെടുത്ത് ചില ഷെഡ്യൂളുകളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഒമാന്‍ എയര്‍ വക്താവ് ഉസാമ അല്‍ ഹരീമി പറഞ്ഞു. 
യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ എല്ലാവിധ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, റണ്‍വേ അടക്കുന്നത് വിമാനങ്ങള്‍ വൈകാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
Next Story