അപ്രതീക്ഷിത മഴ ജലസേചന പദ്ധതികള്‍ക്ക് അനുഗ്രഹമാകുന്നു
text_fieldsമസ്കത്ത്: ഒമാന്‍െറ വിവിധഭാഗങ്ങളില്‍ ലഭിച്ച അപ്രതീക്ഷിതമഴ ഒമാനിലെ പ്രകൃതിദത്ത ജലസേചനപദ്ധതികള്‍ക്ക് അനുഗ്രഹമാകുന്നു. കഴിഞ്ഞദിവസങ്ങളില്‍ ലഭിച്ച മഴമൂലം ഉടലെടുത്ത ഉറവുകള്‍ ഒമാനിലെ പരമ്പരാഗത ജലസേചനപദ്ധതിയായ ഫലജുകള്‍വഴി തിരിച്ചുവിട്ട് കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയാണ് വിവിധ ഭാഗങ്ങളിലെ താമസക്കാര്‍. ഇബ്രി മേഖലയില്‍ സന്നദ്ധപ്രവര്‍ത്തകര്‍ രംഗത്തത്തെിയാണ് ഫലജുകള്‍ വൃത്തിയാക്കി ജല സേചനത്തിന് പര്യാപ്തമാക്കിയത്. കഴിഞ്ഞ 10 വര്‍ഷമായി വറ്റിവരണ്ട് കിടക്കുകയായിരുന്ന അല്‍ റാകി ഫലജിനാണ് പുതുജീവന്‍ ലഭിച്ചത്.
200 വര്‍ഷം പഴക്കമുള്ള അല്‍ റാകി ഫലജില്‍ ശനിയാഴ്ച മുതല്‍ ജലമൊഴുകാന്‍ തുടങ്ങി. ശനിയാഴ്ച രാവിലെ മുതല്‍ നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകരാണ് ഫലജ് വൃത്തിയാക്കാന്‍ രംഗത്തത്തെിയത്. പണിയായുധങ്ങളും ഉപകരണങ്ങളുമായത്തെിയാണ് ഇവര്‍ ഫലജില്‍ കുമിഞ്ഞുകൂടിയിരുന്ന മണ്ണും മറ്റ് തടസ്സങ്ങളും നീക്കിയത്. രണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫലജ് വൃത്തിയാക്കാന്‍ 15 മണിക്കൂറാണ് ഇവര്‍ പണിയെടുത്തത്. കഴിഞ്ഞ 10 വര്‍ഷമായി മാലിന്യവും മറ്റും ഫലജില്‍ നിക്ഷേപിച്ചതുകാരണം ശുചീകരണപ്രവര്‍ത്തനം ഏറെ പ്രയാസം നിറഞ്ഞതായിരുന്നുവെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു. മേഖലയില്‍നിന്നുള്ള ശൂറ കൗണ്‍സില്‍ അംഗവും ശുചീകരണപ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്നു.
മേഖലയിലെ വെള്ളത്തിന്‍െറ അഭാവം ഈത്തപ്പന അടക്കമുള്ള കൃഷികളെ ബാധിച്ചിരുന്നു. ഫലജില്‍ വെള്ളം ഒഴുകാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ വെള്ളം തിരിച്ചുവിട്ട് ജലസേചന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ഇതുമൂലം നല്ല വിളവെടുപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. ഒമാനിലെ പൗരാണിക ജലസേചനപദ്ധതിയാണ് ഫലജുകള്‍. ഫലജുകള്‍ കര്‍ഷകരുടെ ജീവിതത്തിന്‍െറ ഭാഗംകൂടിയാണ്. ഫലജുകളില്‍ക്കൂടി ഒഴുകിയത്തെുന്ന പ്രകൃതിദത്തമായ ജലം പരമാവധി ഉപയോഗപ്പെടുത്തുകയും കൃഷിഭൂമിയിലേക്ക് തിരിച്ചുവിടുകയുമാണ് കര്‍ഷകര്‍ ചെയ്യുന്നത്.
രാജ്യത്ത് മൊത്തം 4100 ഫലജുകള്‍ ഉണ്ടെന്നാണ് കണക്ക്. ഇതുപയോഗിച്ച് ആയിരക്കണക്കിന് തോട്ടങ്ങളിലാണ് ജലസേചനം നടത്തുകയും കാര്‍ഷികവൃത്തി നടത്തുകയും ചെയ്യുന്നത്. ഇവ സംരക്ഷിക്കുന്നതിനും പൈതൃകമായി കാത്തുസൂക്ഷിക്കുന്നതിലും ഒമാന്‍ ഏറെ ശ്രദ്ധനല്‍കുന്നുണ്ട്. ഒമാനിലെ ഏറ്റവും വലിയ ഫലജുകളിലൊന്നാണ് ഫലജ് ദാരിസ്. നിസ്വയിലുള്ള ഈ ഫലജ് 2006ല്‍ യുനെസ്കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ ഇടംപിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.