മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ എസ്.എം.സി യോഗം വീണ്ടും മാറ്റി
text_fieldsമസ്കത്ത്: മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി യോഗം വീണ്ടും മാറ്റി. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന യോഗത്തില്‍ ഫീസ് വര്‍ധന നിരക്ക് കുറക്കുന്നതടക്കം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് കരുതിയിരുന്നു. എന്നാല്‍, രാവിലെ യോഗം മാറ്റിയതായി കാട്ടി എസ്.എം.എസ് സന്ദേശം ലഭിക്കുകയായിരുന്നെന്ന് മാനേജ്മെന്‍റ് കമ്മിറ്റിയിലെ ചില അംഗങ്ങള്‍ പറഞ്ഞു. കഴിഞ്ഞ 21ന് നടത്താനിരുന്ന എസ്.എം.സി യോഗവും മാറ്റിയിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു റദ്ദാക്കല്‍. ചില അംഗങ്ങള്‍ വൈകുന്നേരം സ്കൂളില്‍ എത്തിയപ്പോഴാണ് യോഗം മാറ്റിയവിവരം അറിയുന്നത്. എസ്.എം.സി അംഗങ്ങളെ കണ്ട് പ്രതിഷേധമറിയിക്കാന്‍ ചില രക്ഷാകര്‍ത്താക്കളും അന്ന് സ്കൂളില്‍ എത്തിയിരുന്നു. അതിനിടെ, ഐ.എസ്.എം ട്യൂഷന്‍ ഫീസില്‍ നാലു റിയാലിന്‍െറ വര്‍ധന വരുത്തിയതിനെതിരായ പ്രതിഷേധം കനക്കുകയാണ്. ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഇതുവരെ 411 പേര്‍ ഒപ്പിട്ടു.
പ്രതിഷേധത്തിന്‍െറ വഴികളെ കുറിച്ചാലോചിക്കാന്‍ യോഗംവിളിക്കുന്നതും ആലോചനയിലുണ്ടെന്ന് ചിലര്‍ പറഞ്ഞു. ഫീസ് വര്‍ധിപ്പിച്ചതിനെച്ചൊല്ലി സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റിയിലും അഭിപ്രായവ്യത്യാസമുണ്ട്. കബീര്‍ യൂസുഫ് അടക്കം രണ്ടംഗങ്ങളാണ് ഫീസ് വര്‍ധനക്കെതിരെ നിലപാടെടുത്തത്. ഫീസ് വര്‍ധന രക്ഷാകര്‍ത്താക്കളെ ബുദ്ധിമുട്ടിക്കുമെന്ന് കാട്ടി കബീര്‍ യൂസുഫ് മറ്റ് എസ്.എം.സി അംഗങ്ങള്‍ക്ക് അയച്ച ഇ-മെയില്‍ പുറത്തായത് വാര്‍ത്തയായിരുന്നു.
അതിനിടെ, രക്ഷാകര്‍ത്താക്കളുടെ കനത്ത പ്രതിഷേധം കണക്കിലെടുത്ത് ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് മുന്‍കൈയെടുത്ത് നടത്തിയ നീക്കത്തില്‍ വര്‍ധന മൂന്നു റിയാലായി ചുരുക്കാന്‍ തീരുമാനിച്ചതായി വാര്‍ത്തകളുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഒൗദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.