റാസല്‍ ഹദ്ദില്‍ ഇനി ആമക്കാലം
text_fieldsമസ്കത്ത്: ഒമാനിലെ പ്രധാന കടലാമ സംരക്ഷണ കേന്ദ്രമായ റാസല്‍ ഹദ്ദില്‍ ഇനി ആമക്കാലം. ലോകത്തിന്‍െറ നാനാ ഭാഗങ്ങളില്‍നിന്നും ആയിരക്കണക്കിന് മൈലുകള്‍ താണ്ടി ആമകള്‍ റാസല്‍ ഹദ്ദിലത്തെിത്തുടങ്ങി. എല്ലാ വര്‍ഷവും ഏപ്രില്‍ മുതല്‍ ആഗസറ്റ് വരെ മാസങ്ങളിലാണ് ഇവിടെ ആമകളത്തെുന്നത്. റാസല്‍ഹദ്ദില്‍ അനുഭവപ്പെടുന്ന ചൂട് കൂടുതല്‍ ഇല്ലാത്ത അനുകൂല കാലാവസ്ഥ കൂടുതല്‍ കടലാമകളെ ആകര്‍ഷിക്കും. ആയിരക്കണക്കിന് മൈലുകള്‍ താണ്ടി മുട്ടയിടാനത്തെുന്ന ആമകളെ ശല്യം ചെയ്യരുതെന്നും ഫോട്ടോ ഫ്ളാഷുകളടിച്ച് ബുദ്ധിമുട്ടിക്കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ മുട്ടയിടല്‍ കേന്ദ്രത്തിലത്തെുന്ന ആമകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അവയുടെ സ്വകാര്യത കാത്തുസൂക്ഷിച്ച് സ്വതന്ത്രമായി മുട്ടയിട്ട് തിരിച്ചു പോവാന്‍ സഹായിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 15,000 ആമകള്‍ റാസല്‍ഹദ്ദില്‍ മുട്ടയിടാനത്തെിയെന്നാണ് കണക്ക്. തീരത്തെ പ്രത്യേക മണലും അനുകൂല കാലാവസ്ഥയും ഏറെ പ്രത്യേകതയുള്ള തീരവുമാണ് കടലാമകളെ ആകര്‍ഷിക്കുന്നത്. ഒമാനില്‍ ഏഴുതരം ആമകളെ കണ്ടുവരാറുണ്ടെങ്കിലും പച്ച ആമ എന്ന പേരില്‍ അറിയപ്പെടുന്ന വന്‍ ആമകളാണ് മുട്ടയിടാനത്തെുന്നതില്‍ അധികവും.
ഒമാന്‍ കടലിലത്തെുന്ന ആമകള്‍ രാത്രികാലങ്ങളില്‍ കരയില്‍ പ്രവേശിച്ച് ഇഴഞ്ഞ് മുട്ടയിടാന്‍ പറ്റിയ ഇടം കണ്ടത്തെുന്നു. അനുകൂലമായ ഇടം കണ്ടത്തെിയാല്‍ കാലുകള്‍ ഉപയോഗിച്ച് കുഴിയുണ്ടാക്കുന്നു. പിന്നീട്, കുഴിയില്‍ ശാന്തമായി മുട്ടയിടാന്‍ തുടങ്ങും. നൂറുകണക്കിന് മുട്ടകളാണ് ആമ ഒരു തവണ ഇടുന്നത്. മുട്ടയിടല്‍ പൂര്‍ത്തിയായാല്‍ ആമതന്നെ കുഴി മൂടും. പിന്നെ കടലിലേക്ക് തിരിച്ചുപോവും. 55 ദിവസത്തിനുശേഷമാണ് മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നത്. പിന്നീട്, ആമക്കുഞ്ഞുങ്ങളുടെ അപകടങ്ങളുടെ കാലമാണ്. ചെറിയ ആമക്കുഞ്ഞുങ്ങളെ റാഞ്ചിയെടുക്കാന്‍ പക്ഷികളും കുറുക്കന്മാരും ഞെണ്ടുകളുമടക്കമുള്ള ശത്രുക്കള്‍ കാത്തിരിക്കും.
ഇവയില്‍ രക്ഷപ്പെടുന്ന ആമക്കുഞ്ഞുങ്ങള്‍ കടലില്‍ പറ്റിയ വാസസ്ഥലം തേടി യാത്ര തിരിക്കും. വലുതാവുന്ന ഇത്തരം ആമകളില്‍ അധികവും റാസല്‍ ഹദ്ദില്‍തന്നെ മുട്ടയിടാനത്തെും.
ഇത്തരം ആമകളെ കാണാന്‍ വര്‍ഷംതോറും ആയിരക്കണക്കിന് സന്ദര്‍ശകരാണ് റാസല്‍ഹദ്ദിലത്തെുന്നത്. എന്നാല്‍, മുട്ടയിടാനത്തെുന്ന ആമകളുടെ പൂര്‍ണ സംരക്ഷണം ഒമാന്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. അതിനാല്‍, സന്ദര്‍ശകര്‍ക്ക് നിരവധി നിയന്ത്രണങ്ങളും റാസല്‍ ഹദ്ദിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
