പുതിയ ടെര്‍മിനല്‍ അടുത്ത വര്‍ഷം ആദ്യത്തോടെ തുറക്കും
text_fieldsമസ്കത്ത്: പുതിയ അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ നിലവിലെ ടെര്‍മിനല്‍ ബജറ്റ് എയര്‍ലൈനുകള്‍ക്കായി മാറ്റിവെക്കും. നിലവിലെ റണ്‍വേ പൊളിച്ചുകളഞ്ഞ് പുതിയ റണ്‍വേ നിര്‍മിക്കുന്നതടക്കം നവീകരണ ജോലികള്‍ക്ക് ശേഷമാകും ടെര്‍മിനല്‍ രണ്ട് പ്രവര്‍ത്തനമാരംഭിക്കുക.
ഇതോടെ, വിമാനത്താവളത്തിലെ റണ്‍വേകളുടെ എണ്ണം രണ്ടാകും. പുതിയ ടെര്‍മിനലിന്‍െറ നിര്‍മാണ ജോലികള്‍ 86 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇത് ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ പ്രവര്‍ത്തനസജ്ജമാകും. ആദ്യഘട്ടത്തില്‍ 12 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടാകും. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് പുതിയ ടെര്‍മിനലിന്‍െറ ശേഷി വര്‍ധിപ്പിക്കുമെന്ന് ഒമാന്‍ എയര്‍പോര്‍ട്സ് മാനേജ്മെന്‍റ് കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അയ്മന്‍ അഹ്മദ് അല്‍ ഹൊസ്നി ഒമാന്‍ ഇക്കണോമിക് ഫോറത്തില്‍ പറഞ്ഞു. രാജ്യത്തെ ആദ്യ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ ഒരു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കും. മസ്കത്ത് കേന്ദ്രമായിട്ടാകും ഇത് പ്രവര്‍ത്തിക്കുക. ഫൈ്ള ദുബൈ, എയര്‍ അറേബ്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ ബജറ്റ് വിമാനക്കമ്പനികളിലെ യാത്രക്കാരും ടെര്‍മിനല്‍ രണ്ട് ആകും ഉപയോഗിക്കുക. ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ജോലികള്‍ക്ക് രണ്ട് ഓപറേറ്റര്‍മാരെ തെരഞ്ഞെടുക്കാനും പദ്ധതിയുണ്ട്. ഇതിന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.
വിമാനത്താവളത്തിനോട് ചേര്‍ന്ന സ്ഥലത്ത് റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. നിലവില്‍ വിമാനത്താവളങ്ങള്‍ ഷോപ്പിങ് മാളുകള്‍ക്ക് സമമാണ്. വിമാനത്താവളത്തിന് ചുറ്റും ഒരു നഗരംതന്നെ പടുത്തുയര്‍ത്തുകയാണ് ലക്ഷ്യമെന്നും അല്‍ ഹൊസ്നി പറഞ്ഞു.
കഴിഞ്ഞവര്‍ഷം മസ്കത്ത് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനവും സലാല വിമാനത്താവളത്തില്‍ 22 ശതമാനവും വര്‍ധനയുണ്ട്. യാത്രക്കാരുടെ എണ്ണത്തിലും സേവനങ്ങളിലും ലോകത്തിലെ ഏറ്റവും മികച്ച 20 വിമാനത്താവളങ്ങളിലൊന്നായി മസ്കത്തിനെ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും അല്‍ ഹൊസ്നി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.