നാളെ മുതല്‍ കനത്ത മഴക്ക് സാധ്യത
text_fieldsമസ്കത്ത്: ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ വീണ്ടും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പുതിയ കാലാവസ്ഥാ മുന്നറിയിപ്പനുസരിച്ച് ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒമാന്‍െറ പല ഭാഗങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ട്.
രാജ്യത്തിന്‍െറ വടക്കന്‍ ഗവര്‍ണറേറ്റിലും അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റിന്‍െറ ചില ഭാഗങ്ങളിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദമാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാവുകയെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മുസന്ദം, മസ്കത്ത്, ബുറൈമി, അല്‍ ദാഹിറ, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ദാഖിലിയ, വടക്കന്‍ ശര്‍ഖിയ, തെക്കന്‍ ശര്‍ഖിയ എന്നിവിടങ്ങളിലാണ് കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. ഒറ്റപ്പെട്ട മഴ ഇടക്കിടെ ഉണ്ടാവാന്‍ സാധ്യതയുണ്ട്. മഴയോടൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും, പെട്ടെന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴ വര്‍ഷം എന്നിവക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ചില ഭാഗങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാവും. തിരമാലകള്‍ രണ്ടുമുതല്‍ മൂന്നര മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്നുപൊങ്ങുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. മഴയുണ്ടാവുമ്പോള്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കണമെന്നും സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അധികൃതര്‍ അറിയിച്ചു. വാദികള്‍ മുറിച്ചുകടക്കാനോ വാഹനങ്ങള്‍ വാദിയിലിറക്കാനോ പാടില്ളെന്നും കടലിലേക്ക് പോവരുതെന്നും മുന്നറിയിപ്പിലുണ്ട്. അടുത്തിടെയുണ്ടായ മഴയും വെള്ളപ്പൊക്കവും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ എട്ടുപേരുടെ മരണത്തിന് കാരണമാക്കിയിരുന്നു. മുന്നറിയിപ്പുകള്‍ പാലിക്കാതിരുന്നതാണ് ഇതില്‍ പലരുടെയും ജീവന്‍ നഷ്ടപ്പെടാന്‍ കാരണം. വാദിയില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും വാദിയില്‍ ഇറങ്ങിയത് കാരണം നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍പെട്ടിരുന്നു. അതിനിടെ, ഞായറാഴ്ച ഒമാന്‍െറ ചില ഭാഗങ്ങളില്‍ മഴ പെയ്തു. ദിമാ വ താഈന്‍, ഇബ്ര വിലായത്തിന്‍െറ ചില ഭാഗങ്ങള്‍, സൂര്‍ എന്നിവിടങ്ങളിലാണ് ശക്തവും ഇടത്തരവുമായ മഴ പെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ വിവിധ അണക്കെട്ടുകള്‍ നിറഞ്ഞൊഴുകിയിരുന്നു. ഖുറിയാത്തിലെ വാദി ദൈഖ ഡാം, വാദി ഇംതി ഡാം എന്നിവയാണ് നിറഞ്ഞുകവിഞ്ഞത്. ഒമാനിലെ ഏറ്റവും വലിയ അണക്കെട്ടായ ഖുറിയാത്ത് നിറഞ്ഞുകവിയാന്‍ തുടങ്ങിയതോടെ ഇവിടേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇനിയും മഴ ശക്തമാവുകയാണെങ്കില്‍ മറ്റു ഭാഗങ്ങളില്‍നിന്ന് കൂടുതല്‍ ജലം ഖുറിയാത്ത് ഡാമിലേക്ക് ഒഴുകിയത്തെും. 100 ദശലക്ഷം ഘന മീറ്റര്‍ ജലം ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് ഇവിടെയുള്ളത്. കൂടുതല്‍ മഴ പെയ്യുകയാണെങ്കില്‍ ഡാമിലെ ജലം തുറന്നുവിടുന്നതടക്കം നടപടികള്‍ കൈക്കൊള്ളേണ്ടിവരും. എന്നാല്‍, ഡാം സുരക്ഷിതമാണെന്നും അന്താരാഷ്ട്ര നിലവാരത്തോടെ നിര്‍മിച്ചതാണെന്നും അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. ഡാമിലെ സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തുകയാണെന്നും അധികൃതര്‍ പറയുന്നു. ഡാമുകളില്‍ കൂടുതല്‍ വെള്ളം ഒഴുകിയത്തെുന്നത് രാജ്യത്തെ കാര്‍ഷിക മേഖലക്കും ഭൂഗര്‍ഭ ജലനിരപ്പ് ഉയരാനും ഉപകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.