മുസ്ലിം ലീഗിന്‍െറ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ സമസ്ത ഇടപെട്ടിട്ടില്ല -ആലിക്കുട്ടി മുസ്ലിയാര്‍
text_fieldsമസ്കത്ത്: മുസ്ലിം ലീഗിന്‍െറ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ സമസ്ത ഇടപെട്ടിട്ടില്ളെന്ന് ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍. കുന്ദമംഗലത്ത് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ സമസ്ത രംഗത്തത്തെിയെന്ന വാര്‍ത്തകള്‍ ശരിയല്ളെന്നും മസ്കത്തില്‍ ഹ്രസ്വസന്ദര്‍ശനത്തിനത്തെിയ ആലിക്കുട്ടി മുസ്ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമസ്തയോ കീഴ്ഘടകങ്ങളോ ഇത്തരത്തില്‍ തീരുമാനമെടുത്തിട്ടില്ല. സമസ്തക്ക് ഒരു പ്രഖ്യാപിത നയമുണ്ട്. ഇത് മഹാന്മാര്‍ കാണിച്ചുതന്നതാണ്.
ഈ നയം തെരഞ്ഞെടുപ്പുകള്‍ക്ക് അനുസരിച്ചോ ഒരുവിഭാഗത്തിനായോ മാറാറില്ല. അഹ്ലുസുന്നത്തിവല്‍ ജമാഅത്തിന്‍െറ വ്യാപനം മാത്രമാണ് സമസ്തയുടെ ലക്ഷ്യം. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നില്‍ സംഘടന ഒരു ഉപാധിയും വെച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്‍െറ തെക്കന്‍ ജില്ലകളില്‍ തീവ്രവാദസംഘടനകളുടെ പ്രവര്‍ത്തനം സജീവമാണെന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് നാസര്‍ ഫൈസി കൂടത്തായിയുടെ മുന്‍ പ്രസ്താവന ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ സമസ്തക്ക് അങ്ങനെയൊരു അഭിപ്രായമില്ളെന്നായിരുന്നു ആലിക്കുട്ടി മുസ്ലിയാരുടെ മറുപടി. തെക്കന്‍ജില്ലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് സമസ്ത 90ാം വാര്‍ഷികസമ്മേളനം ആലപ്പുഴയില്‍ സംഘടിപ്പിച്ചത്. വലിയരീതിയില്‍ നടത്തിയ സമ്മേളനം മികച്ച പ്രതികരണമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്‍റ് ഹബീബ് ഫൈസി കോട്ടപ്പാടം, അബ്ദുസമദ് ഫൈസി സൊഹാര്‍, അബൂബക്കര്‍ ഫൈസി ഇയ്യാട്, മുജീബുര്‍റഹ്മാന്‍ ചിറ്റാരിപ്പറമ്പ്, റഫീഖ് ശ്രീകണ്ഠപുരം, ത്വാഹാ ജിഫ്രി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.