മുലദ സ്കൂളില്‍ കുരുന്നുകളുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: മുലദ ഇന്ത്യന്‍ സ്കൂളിലെ കിന്‍റര്‍ഗാര്‍ട്ടന്‍ വിഭാഗത്തിലെ ബിരുദദാന ചടങ്ങ് നടന്നു. വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ നടന്ന ചടങ്ങില്‍ എസ്.എം.സി പ്രസിഡന്‍റ് ഡോ. ഖാസി അര്‍ഷാദ് ജാഫര്‍ മുഖ്യാതിഥിയായിരുന്നു. എസ്.എം.സി കണ്‍വീനര്‍ ഡോ. മധുസൂദനന്‍ , ട്രഷറര്‍ സിദ്ദീഖ് ഹസന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. ഷെരീഫ്, വൈസ്പ്രിന്‍സിപ്പല്‍ വി.എസ്. സുരേഷ്, കോക്കരിക്കുലര്‍ ആന്‍ഡ് എക്സ്ട്രാകരിക്കുലര്‍ ആക്ടിവിറ്റി കോഓഡിനേറ്റര്‍ ഡോ. ഒ.സി. ലേഖ, അക്കാദമിക് സൂപ്പര്‍വൈസര്‍മാരായ അനിത ജേഴ്സണ്‍, ടി. ഹരീഷ്, വിവിധ വകുപ്പുമേധാവികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രാര്‍ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ കിഡ്സ് ക്യാപ്റ്റന്‍ ബോയ് അനസ്ഖാന്‍ സ്വാഗതം പറഞ്ഞു. പിന്നീട് ചടങ്ങിന് പകിട്ടേകി സംഘഗാനവും മനോഹര നൃത്തവും അരങ്ങേറി. കുട്ടികള്‍ അവരുടെ വിദ്യാലയാനുഭവങ്ങള്‍ സദസ്സിനോട് പങ്കുവെച്ചു. തുടര്‍ന്ന് കെ.ജി സൂപ്പര്‍വൈസര്‍ ശ്രീമതി സൈദാഖാന്‍ റിപ്പോര്‍ട്ട് വായിച്ചു.
തുടര്‍ന്ന് കിന്‍റര്‍ഗാര്‍ട്ടന്‍ അധ്യാപികമാര്‍ ഗാനമാലപിച്ചു. തുടര്‍ന്ന് ബഹുമതി പത്ര വിതരണം നടന്നു.
ബിരുദദാനചടങ്ങിന് ഒൗദ്യോഗികവേഷം ധരിച്ചത്തെിയ കുട്ടികള്‍ക്ക് വിശിഷ്ടാതിഥികള്‍ ബഹുമതി പത്രവും ഉപഹാരവും വിതരണം ചെയ്തു. കിഡ്സ് ഗേള്‍ ക്യാപ്റ്റന്‍ നബിഹ ജബീല്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.