ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളില്‍ ഫീസ് വര്‍ധിപ്പിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളില്‍ ഫീസ് നിരക്ക് വര്‍ധിപ്പിച്ചു. മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ നാലു റിയാലാണ് പ്രതിമാസ ഫീസില്‍ വര്‍ധിപ്പിച്ചത്. സീബ് സ്കൂളില്‍ രണ്ടു റിയാലും വര്‍ധിപ്പിച്ചു. മറ്റിടങ്ങളിലെല്ലാം ഒരു റിയാല്‍ വീതവും വര്‍ധന വരുത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് അംഗം സ്ഥിരീകരിച്ചു. ഫീസ് വര്‍ധന സംബന്ധിച്ച് അതത് സ്കൂളുകളില്‍നിന്ന് രക്ഷകര്‍ത്താക്കള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ശമ്പളമടക്കം നടത്തിപ്പ് ചെലവുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഫീസ് കൂട്ടാന്‍ അംഗീകാരം നല്‍കിയതെന്ന് ബോര്‍ഡംഗം പറഞ്ഞു. ഇതുസംബന്ധിച്ച് വിശദമായ പഠനം നടത്തിയിരുന്നു.
മസ്കത്ത് സ്കൂളിലാണ് ഏറ്റവുമധികം വര്‍ധന. ഇവിടെ ഓരോ വര്‍ഷവും പത്ത് ശതമാനം വീതമാണ് ചെലവുകള്‍ വര്‍ധിക്കുന്നത്. എന്നാല്‍, കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയാത്തതിനാല്‍ വരുമാനവര്‍ധന ഉണ്ടാകുന്നുമില്ല. ഈ സാഹചര്യത്തിലാണ് മാനേജ്മെന്‍റ് കമ്മിറ്റി ഫീസ് വര്‍ധന ആവശ്യപ്പെട്ടത്. എന്നാല്‍, പഠനത്തിനുശേഷം കമ്മിറ്റി ആവശ്യപ്പെട്ടതിലും കുറച്ചുള്ള വര്‍ധനക്കാണ് അനുമതിനല്‍കിയതെന്നും ബോര്‍ഡംഗം പറഞ്ഞു. മസ്കത്ത് സ്കൂളില്‍ പാഠപുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ അധികലാഭം ഈടാക്കിയിരുന്നു.
എന്നാല്‍, ബോര്‍ഡിന്‍െറ ഇടപെടലിനത്തെുടര്‍ന്ന് പുതിയ അധ്യയനവര്‍ഷം മുതല്‍ 50 ശതമാനം ലാഭംമാത്രം ഈടാക്കിയാല്‍ മതിയെന്ന് തീരുമാനമായിട്ടുണ്ട്. ഇതുവഴി രക്ഷകര്‍ത്താക്കള്‍ക്ക് പാഠപുസ്തകങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ ചെറിയ ലാഭം ലഭിക്കും. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുട്ടികളുടെ ഫീസിനത്തില്‍ സഹായം നല്‍കുന്നതിനായി മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ 75,000 റിയാല്‍ മാറ്റിവെച്ചിട്ടുണ്ട്. 400 റിയാലില്‍ കുറവ് വരുമാനമുള്ള രക്ഷകര്‍ത്താക്കള്‍ക്ക് ഇതിന് അപേക്ഷിക്കാം. ഇതോടൊപ്പം സ്പോണ്‍സര്‍ഷിപ് പ്രോഗ്രാമുകള്‍ അടക്കമുള്ളവക്കും പദ്ധതിയുണ്ട്. മറ്റു സ്കൂളുകളിലും സമാനരീതിയില്‍ ഫണ്ട് മാറ്റിവെച്ചിട്ടുണ്ടെന്ന് ബോര്‍ഡംഗം പറഞ്ഞു. അതേസമയം, ഫീസ് വര്‍ധനക്കെതിരെ രക്ഷകര്‍ത്താക്കള്‍ രംഗത്തത്തെിയിട്ടുണ്ട്. ഒന്നിലധികം കുട്ടികള്‍ പഠിക്കുന്നവര്‍ക്ക് ഫീസ് വര്‍ധന അധിക ബാധ്യതയാണ് വരുത്തിവെക്കുന്നതെന്ന് രക്ഷകര്‍ത്താക്കള്‍ പറയുന്നു. ഒരു കുട്ടിക്ക് പ്രതിവര്‍ഷം 48 റിയാല്‍ അധികമായി കണ്ടെത്തേണ്ട അവസ്ഥയാണ്. കഴിഞ്ഞവര്‍ഷം ഫീസില്‍ ഒന്നര റിയാലിന്‍െറ വര്‍ധന വരുത്തിയിരുന്നു.
സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് കമ്പനികള്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്ന സമയത്ത് ഫീസില്‍ വരുത്തിയ വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ പെറ്റീഷന്‍ കാമ്പയിന്‍ അടക്കം പ്രതിഷേധങ്ങളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് ഒരുകൂട്ടം രക്ഷകര്‍ത്താക്കള്‍. കെ.ജി ഒന്നുമുതല്‍ 12 വരെ ക്ളാസുകളിലായി ഏകദേശം 9000ത്തോളം വിദ്യാര്‍ഥികളാണ് മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
