ഒമാനിൽ പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധന
text_fieldsമസ്കത്ത്: ഒമാനിലെ പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് കണക്കുകള്‍. ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്‍െറ ഏറ്റവും പുതിയ കണക്കനുസരിച്ച് 1,983,476 പ്രവാസികളാണ് രാജ്യത്തുള്ളത്. ഇതില്‍ 1,714,522 പേരാണ് തൊഴിലാളികള്‍. കഴിഞ്ഞ ആഗസ്റ്റില്‍ 1,631,560 തൊഴിലാളികളുണ്ടായിരുന്ന സ്ഥാനത്താണിത്. മൊത്തം പ്രവാസികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ കാര്യമയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2010ല്‍ 29 ശതമാനവും 2011ല്‍ 38.9 ശതമാനവുമായിരുന്നു പ്രവാസികളുടെ എണ്ണം. ഇത് കഴിഞ്ഞ വര്‍ഷം പകുതിയോടെ 43 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പ്രവാസികളില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്.
6,74,894 ഇന്ത്യക്കാരാണ് സുല്‍ത്താനേറ്റില്‍ ഉള്ളത്. ഇതില്‍ 37,291 പേരാണ് സ്ത്രീകള്‍. ബംഗ്ളാദേശ് സ്വദേശികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 27,000 വനിതകളടക്കം 5,80,300 ബംഗ്ളാദേശികളും രാജ്യത്തുണ്ട്. ത്വരിതഗതിയില്‍ പുരോഗമിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിര്‍മാണ ഭാഗമായാണ് കൂടുതല്‍ വിദേശ തൊഴിലാളികള്‍ രാജ്യത്ത് എത്തിയത്. ഭൂരിപക്ഷം പ്രവാസികളും പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവരാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത.
ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും ഉള്ളവരുടെ എണ്ണത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കാര്യമാത്രമായ കുറവ് സംഭവിച്ചിട്ടുണ്ട്. സ്വദേശികളുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. 24,04,156 സ്വദേശികളടക്കം 43,78,632 ആണ് രാജ്യത്തെ ജനസംഖ്യ. മസ്കത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതല്‍ ജനസംഖ്യ, 13 ലക്ഷം. ഏഴുലക്ഷം പേരുമായി വടക്കന്‍ ബാത്തിനയാണ് തൊട്ടുപിന്നിലുള്ളത്. അതേസമയം, തൊഴില്‍ നിയമം ലംഘിച്ചതിന് ഈ ആഴ്ച 253 പ്രവാസികളെ അറസ്റ്റ് ചെയ്യുകയും 265 പേരെ നാടുകടത്തുകയും ചെയ്തതായി മാനവ വിഭവശേഷി മന്ത്രാലയം അധികൃതരും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
