ഒമാന്‍ റോഡ് സുരക്ഷയില്‍ ജനങ്ങള്‍ സന്തുഷ്ടരാണെന്ന് പഠനം
text_fieldsമസ്കത്ത്: ഗതാഗത നിയമ ബോധവത്കരണം ലക്ഷ്യംവെച്ച് സംഘടിപ്പിക്കുന്ന 32 ാമത് ഗള്‍ഫ് റോഡ് സുരക്ഷാ വാരത്തിന് ഒമാനില്‍ തുടക്കമായി. വാരാചരണത്തിന്‍െറ ഭാഗമായി മസ്കത്ത് സിറ്റി സെന്‍ററില്‍ സംഘടിപ്പിക്കുന്ന ഗതാഗത സുരക്ഷാ പ്രദര്‍ശനം ഒമാന്‍ അസിസ്റ്റന്‍റ് ഗ്രാന്‍റ് മുഫ്തി കഹ്ലാന്‍ ബിന്‍ നബ്ഹാന്‍ അല്‍ ഖാറൂസി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ട്രാഫിക് ഡയറക്ടറേറ്റ് ജനറലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. റോഡപകടങ്ങള്‍ കുറക്കാന്‍ റോയല്‍ ഒമാന്‍ പൊലീസ് നടത്തുന്ന ശ്രമങ്ങളുടെ പുരോഗതി പ്രതിഫലിക്കുന്നതായിരിക്കും പ്രദര്‍ശനമെന്ന് ഖാറൂസി പറഞ്ഞു. റോയല്‍ ഒമാന്‍ പൊലീസ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി റോഡപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേഗ നിയന്ത്രണം, ട്രാഫിക് എന്‍ജിനീയറിങ്, വിവര സാങ്കേതിക നിയമം, പബ്ളിക് റിലേഷന്‍, റോഡപകടങ്ങള്‍, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് പൊതുഅതോരിറ്റി, സ്കൗട്ട് ആന്‍റ് ഗൈഡ് ഡയറക്ടറേറ്റ് ജനറല്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ എന്നീ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പ്രദര്‍ശനം. ഗതാഗതരംഗത്ത് വിവിധ മേഖലയില്‍ ഉടലെടുത്ത പുതിയ സംവിധാനങ്ങളും പരിചയപ്പെടുത്തും. ജി.സി.സി രാജ്യങ്ങളിലെ റോഡ് സുരക്ഷാ വിഭാഗം പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി വിവിധ ഗവര്‍ണറേറ്റുകളില്‍ നിരവധി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. വിവിധ മേഖലകളില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയും ഇതില്‍ ഉള്‍പ്പെടും. ബോധവത്കരണ പരിപാടിയുടെ ഭാഗമായി ലഘുലേഖ വിതരണമടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കും. അതിനിടെ ഒമാനിലെ റോഡ് സുരക്ഷയില്‍ സ്വദേശികളും വിദേശികളും ഏറെ സന്തുഷ്ടരാണെന്ന് പഠന റിപ്പോര്‍ട്ട്. നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍റ് ഇന്‍ഫോമേഷന്‍ സെന്‍റര്‍ നടത്തിയ ഒന്നാം ഘട്ട സര്‍വേയിലാണ് ഒമാനിലെ റോഡ് സുരക്ഷയില്‍ അഞ്ചില്‍ നാല് പേരും സന്തുഷ്ടരാണെന്ന് കണ്ടത്തെിയത്. റോഡ് സുരക്ഷാ കാര്യത്തില്‍ അധികൃതര്‍ നല്‍കുന്ന മുന്തിയ പരിഗണനയില്‍ 94 ശതമാനം പേരും സംതൃപ്തി രേഖപ്പെടുത്തി.
റോഡ് സുരക്ഷാനിയമത്തില്‍ വിദേശികളാണ് ഏറെ സന്തോഷം രേഖപ്പെടുത്തിയത്. ഒരോ വ്യക്തിയും ഒരു ദിവസം ശരാശരി 110 മിനിറ്റ് റോഡില്‍ ചെലവഴിക്കുന്നുവെന്നാണ് പഠന റിപ്പോര്‍ട്ട്. സ്വദേശികള്‍ 150 മിനിറ്റും വിദേശികള്‍ 75 മിനിറ്റും ഒരു ദിവസം റോഡില്‍ ചെലവിടുന്നു. തിരക്കുകുറഞ്ഞ ഗതാഗത സമയം രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് നാലുവരെയാണ്. വൈകീട്ട് നാലു മുതല്‍ രാത്രി പത്തുവരെ റോഡില്‍ തിരക്ക് കൂടുന്നതായും പഠനത്തിലുണ്ട്. വാഹനങ്ങള്‍ വര്‍ധിച്ചതാണ് ഗതാഗത കുരുക്കിന്‍െറ പ്രധാന കാരണമെന്നും പഠനത്തിലുണ്ട്. ഒമാനില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശമാക്കിയതോടെ അപകടങ്ങളും അത്യാഹിതങ്ങളും ഗണ്യമായി കുറഞ്ഞത് ഏറെ സന്തോഷം പകരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
