ട്വന്‍റി 20 വേള്‍ഡ് കപ്പ് : മഴപ്പേടിയില്‍ ഒമാന്‍ അവസാന മത്സരത്തിന് ഇന്നിറങ്ങും
text_fieldsമസ്കത്ത്: ട്വന്‍റി 20 ലോകകപ്പില്‍ സൂപ്പര്‍ 10 റൗണ്ട് പ്രതീക്ഷയുമായി ഒമാന്‍ അവസാന ഗ്രൂപ് മത്സരത്തിന് ഇന്നിറങ്ങും. ബംഗ്ളാദേശിനെതിരെ ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ ലോകകപ്പിന്‍െറ അവസാന റൗണ്ടായ സൂപ്പര്‍ പത്തില്‍ എത്താന്‍ ഒമാന് കഴിയും. മഴമേഘങ്ങളുടെ നിഴലിലാണ് ഇന്നത്തെ മത്സരവും.
മഴ വിരുന്നത്തെുന്ന പക്ഷം ഒമാന്‍െറ പ്രതീക്ഷകള്‍ മങ്ങും. മികച്ച റണ്‍ റേറ്റ് ബംഗ്ളാദേശിന് തുണയായേക്കും. ആദ്യ മത്സരത്തില്‍ പരിചയസമ്പന്നരായ അയര്‍ലന്‍ഡിനെ അട്ടിമറിച്ചാണ് ഐ.സി.സി ക്രിക്കറ്റില്‍ നവാഗതരായ ഒമാന്‍ ക്രിക്കറ്റ് ടീം ലോകത്തെ ഞെട്ടിച്ചത്. തുടര്‍ന്ന്, നെതര്‍ലന്‍ഡ്സുമായി നടന്ന മത്സരം മഴയെടുത്തു. ഇതോടെ, ഇരു ടീമുകള്‍ക്കും ഓരോ പോയന്‍റ് വീതം ലഭിച്ചു.
നിലവില്‍ മൂന്നു പോയന്‍റുമായി ഒമാന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. അട്ടിമറി വീരന്മാരെന്ന വിശേഷണം അര്‍ഥവത്താക്കുന്ന പ്രകടനമാകും ഞായറാഴ്ച പുറത്തെടുക്കുകയെന്ന് ഒമാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സുല്‍ത്താന്‍ അഹ്മദ് പറഞ്ഞു. മിഡില്‍ ഓഡര്‍ ബാറ്റ്സ്മാന്‍ ആമിര്‍ അലിയുടെ പ്രകടനമാണ് അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഒമാന് തുണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.