Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമഴ മാറി, മരണം എട്ടായി;...

മഴ മാറി, മരണം എട്ടായി; ശുചീകരണ  പ്രവര്‍ത്തനം പുരോഗമിക്കുന്നു

text_fields
bookmark_border
മഴ മാറി, മരണം എട്ടായി; ശുചീകരണ  പ്രവര്‍ത്തനം പുരോഗമിക്കുന്നു
cancel

മസ്കത്ത്: കഴിഞ്ഞ ദിവസങ്ങളില്‍ ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ തകര്‍ത്ത് പെയ്ത മഴ ചൂട് കാലാവസ്ഥക്ക് വഴിമാറി. നല്ല ചൂടാണ് വെള്ളിയാഴ്ച പലയിടത്തും അനുഭവപ്പെട്ടത്. ഉച്ചമര്‍ദത്തെ തുടര്‍ന്നുള്ള കാലാവസ്ഥാ വ്യതിയാന ഫലമായി കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കനത്ത മഴയും കാറ്റും അനുഭവപ്പെട്ടത്. മഴയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം എട്ടായി.  മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടും. ഖാബൂറയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ബാലന്‍െറ മൃതദേഹമാണ് ഒടുവില്‍ കണ്ടത്തെിയത്.
 വാദി ബനീ ഖാലിദില്‍ വീടിന്‍െറ മതില്‍ തകര്‍ന്ന് മറ്റൊരു ബാലികയും മരിച്ചു. മുദൈബി, റുസ്താഖ്, ബുറൈമി, നിസ്വ എന്നിവിടങ്ങളിലാണ് ബാക്കിയുള്ളവര്‍ മരിച്ചത്. അധികൃതര്‍ നല്‍കിയ സുരക്ഷാ മുന്നറിയിപ്പ് പാലിക്കാതിരുന്നതാണ് ആളപായമുണ്ടാവാന്‍ കാരണം. വാദിയില്‍ ഇറങ്ങരുതെന്നും വാഹനങ്ങള്‍ ഇറക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.  നിരവധി വാഹനങ്ങള്‍ വാദിയില്‍ ഒലിച്ചുപോവുകയും ചെയ്തിരുന്നു. ശക്തമായ മഴയില്‍ ഒമാനിലെ ഏറ്റവും വലിയ അണക്കെട്ടായ ഖുറിയാത്ത് സംഭരണശേഷിയോട് അടുത്തു. 100 ദശലക്ഷം ഘന അടി സംഭരണ ശേഷിയുള്ള അണക്കെട്ടില്‍ കഴിഞ്ഞദിവസം പെയ്ത മഴക്കുശേഷം ജലനിരപ്പ് 92.7 ദശലക്ഷം ഘന അടിയായി ഉയര്‍ന്നു. ഡാമിന്‍െറ മുകളില്‍ വെള്ളമത്തൊന്‍ ഇനി 7.3 ഘന അടി വെള്ളം മാത്രമേ ആവശ്യമുള്ളൂ. എന്നാല്‍, ഭയപ്പെടേണ്ട ആവശ്യമില്ളെന്നും എല്ലാവിധ അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെയും സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചുമാണ് അണക്കെട്ട് നിര്‍മിച്ചതെന്ന് റീജനല്‍ മുനിസിപ്പാലിറ്റീസ് ജലവിഭവ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. 
മഴ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ വിതച്ചിരുന്നു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പല റോഡുകളും ഗതാഗതയോഗ്യമല്ലാതായി. മണ്ണും പാറകളും മറ്റും റോഡുകളില്‍ വന്നടിഞ്ഞത് ഗതാഗത പ്രശ്നമുണ്ടാക്കി. കനത്ത കാറ്റിലും മഴയിലും മരങ്ങളും മറ്റും കടപുഴകി വീണിരുന്നു. മസ്കത്ത് മുനിസിപ്പാലിറ്റി അടക്കമുള്ള പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നേരത്തേതന്നെ തുടങ്ങിയിരുന്നു. റോഡിലെ മാലിന്യങ്ങളും തടസ്സങ്ങളും മാറ്റാന്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍ രാപകലില്ലാതെ പരിശ്രമിക്കുന്നുണ്ട്. 
സൂര്‍ വിലായത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സങ്ങളും മാലിന്യങ്ങളും നീക്കാന്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍ ശ്രമം തുടരുകയാണെന്ന് സൂര്‍ മുനിസിപ്പല്‍ ഡയറക്ടര്‍ എന്‍ജിനീയര്‍ സുലൈമാന്‍ ബിന്‍ ഹമദ് അല്‍ സുനൈദി പറഞ്ഞു. 
റോയല്‍ ഒമാന്‍ പൊലീസിന്‍െറയും സര്‍ക്കാര്‍ അധികൃതരുടെയും സഹായത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മഴ ആരംഭിച്ച ആദ്യദിവസംതന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. 
ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും പല ഭാഗങ്ങളിലും കെട്ടിക്കിടക്കുന്ന മഴവെള്ളം വറ്റിക്കലും മാലിന്യങ്ങള്‍ മാറ്റലും മുനിസിപ്പാലിറ്റിയുടെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടും. കെട്ടിക്കിടക്കുന്ന മലിന ജലം രോഗങ്ങള്‍ പരത്താന്‍ കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. വാദി ബനീ ഖാലിദിലും റോഡുകളിലും മറ്റും വന്നടിഞ്ഞ തടസ്സങ്ങളും മാലിന്യങ്ങളും മാറ്റുന്നത് തുടരുകയാണ്.  ഈന്തപ്പന അടക്കമുള്ള മരങ്ങള്‍ കടപുഴകി വീണതും ഗതാഗതത്തെ ബാധിച്ചിരുന്നു. മഴ ആരംഭിച്ച അന്നുമുതല്‍തന്നെ മാര്‍ഗതടസ്സങ്ങള്‍ മാറ്റാന്‍ തുടങ്ങിയതായും മുനിസിപ്പല്‍ ഡയറക്ടര്‍ മുഹമ്മദ് ബിന്‍ ഹമൂദ് അല്‍ മുഞ്ചി പറഞ്ഞു.
 നഖല്‍ വിലായത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ശൂറ കൗണ്‍സില്‍ അംഗം മുഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ കിന്തി പറഞ്ഞു. പൊതുജന സഹകരണത്തോടെയാണ്  ഇവിടെ ശൂചീകരണം. വിവിധ കായിക സംഘടനകളും മുതിര്‍ന്നവരും വനിതാ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നു. 
നഗരത്തിലും പരിസര പ്രദേശങ്ങളിലും ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നീരൊഴുക്കുചാലുകളായ ഫലജുകളുടെ ശൂചീകരണവും നടക്കുന്നുണ്ട്. ഇബ്രി, അല്‍ ഹംറ വിലയാത്തുകളിലും ശുചീകരണം പുരോഗമിക്കുന്നുണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
Next Story