Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യമനില്‍ എണ്ണക്കപ്പലിന് തീപിടിച്ച് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

text_fields
bookmark_border
യമനില്‍ എണ്ണക്കപ്പലിന് തീപിടിച്ച് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു
cancel

മസ്കത്ത്: യമനില്‍ എണ്ണക്കപ്പലിന് തീപിടിച്ച് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. നാവികരായ ദീപു ലതിക മോഹൻ, മഹേഷ് കുമാർ എന്നിവരാണ് മരിച്ചതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. മരിച്ചവർ ഏത് സംസ്ഥാനക്കാരാണെന്ന വിവരം ലഭ്യമല്ല. യമനിലെ മുഖല്ലയില്‍ ശനിയാഴ്ചയാണ് അൽ സദാ എണ്ണക്കപ്പലിൽ തീപിടിത്തമുണ്ടായത്.

മൂന്ന് ഇന്ത്യക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഗാസിയാബാദ് സ്വദേശി താജുല്‍ ഹുസൈന്‍, ലഖ്നോ സ്വദേശി അലാവുദ്ദീന്‍, മഹാരാഷ്ട്ര സ്വദേശി അതുല്‍ പ്രകാശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താജുല്‍ ഹുസൈന്‍റെയും അതുല്‍ പ്രകാശിന്‍റെയും സ്ഥിതി ഗുരുതരമാണ്. ഇവര്‍ക്ക് 80 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ട്. അലാവുദ്ദീന്‍റെ മുഖത്ത് മാത്രമാണ് പൊള്ളലേറ്റത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ യമനിലെ ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story